അടിവാരം കമ്പിവേലിമ്മൽ താമസിക്കുന്ന ഖദീജ (50)നാണ് തലക്ക് വെട്ടേറ്റത്.
ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം.കദീജയുടെ ഭർത്താവും പാലക്കാട് സ്വദേശിയുമായ ഇബ്രാഹീം(55) ആണ് അടുക്കളയിൽ ഉപയോക്കുന്ന കത്തിയെടുത്ത് തലക്ക് വെട്ടിയത്. വലതു ഭാഗം ചെവിക്കു മീതെ മുറിവേറ്റ കദീജയെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുൻകോപക്കാരനായ ഇബ്രാഹിമും , കദീജയും തമ്മിൽ ഇടക്കിടക്ക് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെന്ന് അയൽവാസി കൾ പറയുന്നു