മൂവാറ്റുപുഴ ആസ്ഥാനമായ സംഘടനയുടെ പോസ്റ്ററുകളും, അറിയിപ്പുകളും, ലെറ്റർപാഡുമെല്ലാം വാഹന വകുപ്പിന്റെ അതേരീതിയിൽ തന്നെയാണ് ഗതാഗത നിയമലംഘനത്തിന് പിഴ അടച്ചില്ലെങ്കിൽ നിയമനടപടികളുണ്ടാകുമെന്ന രീതിയിൽ വാട്‌സ്ആപിലും എസ്.എം.എസ് വഴിയും പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളിൽ വീഴരുതെന്ന് കേരള മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
Also read- ഒരു വശത്ത് കാണാതായ യുവാവിനായി തിരച്ചിൽ; മറുവശത്ത് റാഫ്റ്റിംഗ് ഉദ്ഘാടന മാമാങ്കം, പ്രതിഷേധവുമായി നാട്ടുകാർ
ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകൾ അയക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തങ്ങളുടെ വാഹനത്തിന് ചല്ലാനുകൾ ഉണ്ടെന്നു കാണിച്ചു വാട്സാപിലോ എസ്.എം.എസ് ആയോ സന്ദേശങ്ങൾ ലഭിച്ചാൽ അത് ഉറപ്പ് വരുത്താൻ സർക്കാർ ഔദ്യോഗിക സൈറ്റിൽ കയറി വാഹന നമ്പർ നൽകി പരിശോധിക്കുന്നതാണ്. ഉണ്ടെങ്കിൽ അത് ആ ഔദ്യോഗിക സൈറ്റിലൂടെ തന്നെ ഓൺലൈനായി ഒടുക്കുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്. ആയതുകൊണ്ട് മെസ്സേജിലുള്ള ലിങ്കുകൾ ഇതിനായി ഉപയോഗിക്കാതിരിക്കുക. സ്വന്തമായി പരിശോധിച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
ജനങ്ങൾക്ക് ഇടനിലക്കാർ ഇല്ലാതെ തങ്ങളുടെ സേവനങ്ങൾ നേരിട്ടും താമസം കൂടാതെയും ചെയ്തെടുക്കുന്നതിനാണ് ഓൺലൈൻ സൗകര്യങ്ങൾ നിലവിൽ വന്നിരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങൾക്ക് തങ്ങളുടെ വാഹനത്തിന് എന്തെങ്കിലും ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് സ്വയം പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണ്. echallan.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ next-gen-mparivahan എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പരിശോധിച്ചു ഉറപ്പ് വരുത്തണമെന്ന് എം.വിഡി അറിയിച്ചു