LATEST

6/recent/ticker-posts

ഉണർവ് 2026 -ഉന്നത വിജയികളെ ആദരിക്കലും കുടുംബ സംഗമവും.

താമരശേരി :തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, മദ്രസ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും,
തണൽ കുടുംബ സംഗമവും താമരശേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റർ ഈർപ്പോണ ഉദ്ഘാടനം ചെയ്തു.



 തണൽ പ്രസിഡന്റ് പി. ടി.മുനീർ അദ്ധ്യക്ഷനായി.വട്ടക്കുണ്ട്
 മഹല്ല് കമ്മറ്റി പ്രസിഡന്റ് കെ. കെ. അബ്ദുൽ റഷീദ്, വാർഡ് അംഗം  ആസാദ് കാരാടി, സിവിൽ എക്സൈസ് ഓഫീസർ സി. കെ. ശാഹുൽ,റഫീഖ് ചെമ്പ്ര,അലി തനിയലത്ത് സംസാരിച്ചു .അലി കാരാടി,സി.കെ  യുസുഫ് മാസ്റ്റർ , സി കെ ഇബ്രാഹിം, പി.കെ മുനീർ, ഷാഹിദ് ഷാജി, സി.വി അഷ്‌റഫ്‌, കെ.കെ മജീദ്, എം.പി സലാം, ഒ.കെ നൗഫൽ, പി.കെ ഷമീർ, എ.കെ നാസർ, ഹകീം കാരാടി നേതൃത്വം നൽകി