LATEST

6/recent/ticker-posts

തിരുവനന്തപുരത്തു നിന്നും കാണാതായ യുവതിയെ പുതുപ്പാടി മസാജ് സെൻ്ററിൽ നിന്നും കണ്ടെത്തി.

പുതുപ്പാടി:തിരുവനന്തപുരത്തു നിന്നും രണ്ടു മാസം മുമ്പ് കാണാതായ യുവതിയെ പുതുപ്പാടി അടിവാരത്തെ മസാജ് സെൻ്ററിൽ നിന്നും കണ്ടെത്തി.




കഴിഞ്ഞ ഏപ്രിൽ 12 ന് തിരുവനന്തപുരം വർക്കലയിൽ നിന്നും കാണാതായ യുവതിയെ  അടിവാരത്ത് പ്രവർത്തിക്കുന്ന മസാജ് സെൻ്ററിൽ  നിന്നാണ് പൊലീസ് കണ്ടെത്തിയത്. വർക്കല സ്വദേശിനിയായ 28 കാരിയെയാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.രണ്ടാഴ്ച മുമ്പാണ് ഈ സ്ഥാപനത്തിൽ എത്തിയത് എന്നാണ് പ്രാഥമിക വിവരം .







സംഭവം സംബസിച്ച് ഈ മാസം 24 നാണ് മാതാവിൻ്റെ പരാതിയിൽ വർക്കല പോലിസ് കേസെടുത്തത്.