LATEST

6/recent/ticker-posts

കൂടത്തായി കൊലപാതക പരമ്പര ക്ക് സമാനമായി ജയ്പൂരിൽ എട്ടു പേരെ കൊലപ്പെടുത്തി

ജയ്പൂർ: കേരളത്തിൽ കൊളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പര ക്ക് സമാനമായി ജയ്പൂരിൽ എട്ടു പേരെ വിദഗ്ദമായി കൊല നടത്തിയ ആൾ അവസാനം പൊലീസ്പിടിയിൽ.






ഛത്തീസ്ഗഡിലെ ബലോഡാ ബസാർ ജില്ലയിലുള്ള ഖർവെ എന്ന ചെറിയ ഗ്രാമത്തില്‍ അഞ്ച് മാസത്തിനിടെ നടന്ന 8 മരണങ്ങള്‍ ആസൂത്രിതമായ കൊലപാതകങ്ങളാണെന്ന് പോലീസ് കണ്ടെത്തി.






കഴിഞ്ഞ ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് ഈ മരണങ്ങളെല്ലാം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ പലചരക്ക് കട ഉടമയായ രാംസഹായ് ജയ്‌സ്വാള്‍ (46) എന്നയാളെ ജൂണ്‍ 22-ന് പോലീസ് അറസ്റ്റ് ചെയ്തു. നാടൻ മദ്യത്തില്‍ വീര്യമേറിയ എലിവിഷം കലർത്തി നല്‍കിയാണ് രാംസഹായ് ഇവരെ കൊലപ്പെടുത്തിയത്. മദ്യം കഴിച്ച്‌ 15 മിനിറ്റിനുള്ളില്‍ തന്നെ ഇരകള്‍ മരണപ്പെട്ടിരുന്നു. വ്യക്തിപരമായ ചെറിയ തർക്കങ്ങള്‍, ഭൂമി സംബന്ധമായ തർക്കങ്ങള്‍, പണം കടം കൊടുത്ത് തിരിച്ചുകിട്ടാത്തത്, ആഭിചാരക്രിയകള്‍ നടത്തുന്നുവെന്ന സംശയം തുടങ്ങിയ നിസ്സാര കാരണങ്ങളുടെ പേരിലുള്ള പ്രതികാരമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. രണ്ട് കേസുകളില്‍ ലക്ഷ്യം വെച്ച ആളുകള്‍ക്ക് പകരം മറ്റ് ചിലരാണ് വിഷമദ്യം കഴിച്ച്‌ മരിച്ചത്.

തുടർച്ചയായി ആളുകള്‍ മരിച്ചതോടെ ഗ്രാമീണർ ഇത് ദൈവകോപമാണെന്ന് ഭയന്നിരുന്നു. പല മരണങ്ങളും ഹൃദയാഘാതം മൂലമോ സ്വാഭാവിക മരണങ്ങളോ ആണെന്നാണ് ഡോക്ടർമാരും ബന്ധുക്കളും ആദ്യം കരുതിയിരുന്നത്. ഫെബ്രുവരി 7-ന് ബദ്രി പട്ടേല്‍ (58) എന്നയാള്‍ മരിച്ചതായിരുന്നു ആദ്യ സംഭവം. പിന്നീട് ബുഥാലു സാഹു (60), ഛത്തുറാം സാഹു (59), ബുധ്‌റാം ജയ്‌സ്വാള്‍ (60), വിനോദ് സാഹു (38), ഗജാനൻ മാഞ്ജി (55), ചൈതുറാം സാഹു (59), മഹേത്രു സാഹു (40) എന്നിവരും സമാനമായ രീതിയില്‍ മരണപ്പെട്ടു. ഗ്രാമത്തില്‍ ദോഷം അകറ്റാനായി പ്രദേശവാസികള്‍ പൂജകളും നടത്തിയിരുന്നു.



മെയ് 14-ന് തികച്ചും ആരോഗ്യവാനായിരുന്ന മഹേത്രു സാഹു മരിച്ചതോടെയാണ് ഗ്രാമീണർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ ചർച്ചകള്‍ക്കിടയിലാണ്, കാർത്തിക് കുംഹാർ (23) എന്ന യുവാവ് രാംസഹായ് നല്‍കിയ മദ്യം കഴിച്ച്‌ നിമിഷങ്ങള്‍ക്കകം ഛർദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്ത സംഭവം പുറത്തറിയുന്നത്. അന്ന് 5-6 മണിക്കൂറുകള്‍ക്ക് ശേഷമാണ് കാർത്തിക്കിന് ബോധം തിരിച്ചുകിട്ടിയത്.






മരണപ്പെട്ടവരെല്ലാം രാംസഹായോടൊപ്പം മദ്യം കഴിച്ചിരുന്നവരാണെന്ന കാര്യം ഇതോടെ ഗ്രാമീണർ പരസ്പരം ബന്ധിപ്പിച്ചു. തുടർന്ന് ജൂണ്‍ 6-ന് നാട്ടുകാർ പോലീസില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിയുകയുമായിരുന്നു. കേസില്‍ കൃത്യമായ സാഹചര്യത്തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ശാസ്ത്രീയ തെളിവുകള്‍ക്കായി മരിച്ചവരില്‍ 7 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.