കൊയിലാണ്ടി :പൊയില്‍ക്കാവില്‍ മധ്യവയസ്കയെ വീടിനുള്ളില്‍ വെ.ട്ടേറ്റ് മ.രിച്ച നിലയില്‍ കണ്ടെത്തി.
പൊയീല്‍ക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിലെ കുട്ടിക്കൃഷ്ണന്റെ ഭാര്യ സുധ (52) ആണ് കൊ.ല്ലപ്പെട്ടത്.
വീടിനോട് ചേർന്ന ഷെഡിനുള്ളില്‍ ര.ക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികള്‍ക്കിടെ മൃ.തദേഹത്തിന് സമീപത്തുനിന്ന് ഒരു വാക്കത്തിയും പോലീസ് കണ്ടെടുത്തു. സംഭവത്തിന് ശേഷം സുധയുടെ ഭർത്താവ് കുട്ടിക്കൃഷ്ണനെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.
വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. തുടർനടപടികള്‍ക്കായി വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തും.