കളി കാണുന്നതിലും കളിക്കുന്നതിലും തെറ്റില്ല. നമ്മള്‍ അതിനൊന്നും എതിരല്ല.
"മലപ്പുറം: ലോകകപ്പിന്റെ ആവേശത്തില്‍ ആരാധകര്‍ ഫ്ലെക്സ് സ്ഥാപിക്കുന്നതിനെതിരെ വിമര്‍ശനവുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. മുസ്‌ലിം വിഭാഗം കൂടുതല്‍ ഉള്ളിടത്താണ് ഈ ആരാധന കൂടുതലെന്നും പള്ളിയിലേക്കോ മദ്രസയിലേക്കോ 10 രൂപ തരാത്തവര്‍ വരെ ഫ്ലെക്സ് വെക്കാന്‍ പണം ചെലവാക്കുന്നുവെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ കുറ്റപ്പെടുത്തി."
യൂറോപ്പുകാര്‍ക്കില്ലാത്ത ഫ്ലെക്സ് ഭ്രാന്ത് നമുക്കെന്തിനാണെന്നാണ് വിമര്‍ശനം.
"കളി കാണുന്നതിലും കളിക്കുന്നതിലും തെറ്റില്ല. നമ്മള്‍ അതിനൊന്നും എതിരല്ല. ഒരു നല്ല കല എന്ന രീതിയില്‍ ലോകകപ്പിന്റെ കാലികവിഷയങ്ങള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്യുന്നുമില്ല. ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഫ്ലെക്സ് വെക്കുന്നത് ശരിയെന്ന് കരുതാം. എന്നാല്‍ ഇന്ത്യ അതിന്റെ അയല്‍വക്കത്ത് പോലും എത്തിയിട്ടില്ല. ഈ താരാരാധന ഏറ്റവും കൂടുതല്‍ മലപ്പുറത്താണെന്നും പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.
പഠിക്കണമെന്നും ജോലി വാങ്ങണമെന്നും ആഗ്രഹമുള്ളവരാണ് കോട്ടയത്തും തിരുവനന്തപുരത്തുമെല്ലാം ഉള്ളത്. എന്നാല്‍ നമ്മുടെ ആളുകള്‍ അവിടെയും ഉണ്ടാകുമല്ലോ? അപ്പോള്‍ അവിടെയും ഫ്ലെക്‌സുകള്‍ ഉയരും. അനാവശ്യ ആരാധന കുറക്കണമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു."