മുക്കം: മുക്കം മാർക്കറ്റിലെ ചിക്കൻ സ്റ്റാളിൽ ജീവനക്കാരൻ തന്നെ കവർച്ച നടത്തി മുങ്ങി. 'ഫെയ്മസ്' ചിക്കൻ സ്റ്റാളിൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
കടയിൽ സൂക്ഷിച്ചിരുന്ന 32,000 രൂപയും മറ്റ് ജീവനക്കാരുടെ മൊബൈൽ ഫോണും രേഖകളുമടക്കമാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഗിരീഷ് എന്ന ജീവനക്കാരൻ കൈക്കലാക്കി കടന്നുകളഞ്ഞത്. മോഷണത്തിന്റെ കൃത്യമായ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
0 Comments