പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം ആദ്യമായി രാജ്യത്തെ ശരാശരി ക്രൂഡ് ഓയിൽ ഇറക്കുമതി വില ബാരലിന് 70 ഡോളറിൽ താഴെയായി കുറഞ്ഞെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ ഉടനടി കുറവുണ്ടാകാൻ സാധ്യതയില്ലെന്ന് സൂചന നൽകി അധികൃതർ. എണ്ണക്കമ്പനികൾ നേരത്തെയുണ്ടായ നഷ്ടം നികത്താൻ ശ്രമിക്കുന്നതും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സർക്കാർ വഹിച്ച സാമ്പത്തിക ബാധ്യതയുടെ ഒരു ഭാഗം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതുമാണ് ഇതിന് കാരണം."
Also read- 16 കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ.
ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചതിനെത്തുടർന്ന് മാർച്ച് 23ന് ബാരലിന് 157.04 ഡോളർ എന്ന നിലവാരത്തിലെത്തിയ ക്രൂഡ് ഓയിൽ വില, വെള്ളിയാഴ്ചയോടെ 56 ശതമാനത്തിലധികം കുറഞ്ഞ് 68.86 ഡോളറിലെത്തി. വലിയ നഷ്ടത്തിലായിരുന്ന പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് ഈ വിലക്കുറവ് ആശ്വാസമായിട്ടുണ്ട്. നിലവിൽ ഈ കമ്പനികൾക്ക് പെട്രോൾ ലിറ്ററിന് ഏകദേശം 5-6 രൂപ വരെ ലാഭമുണ്ടെങ്കിലും, ഡീസൽ വിൽപ്പനയിൽ ലിറ്ററിന് ഏകദേശം 8-10 രൂപ നഷ്ടം തുടരുന്നുണ്ടെന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു."
0 Comments