LATEST

6/recent/ticker-posts

പത്തനം തിട്ട യിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ഡി എം എയുമായി അറസ്റ്റില്‍

പത്തനംതിട്ട:ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ഡി എം എയുമായി പോലീസിന്റെ പിടിയില്‍. പെരുമ്പെട്ടി എഴുമറ്റൂര്‍ കൈമല പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ (26) നെയാണ് 1.590 ഗ്രാം എം ഡി എം എയുമായി ഡാന്‍സാഫ് ടീം അറസ്റ്റ് ചെയ്തത്.ഇയാളുടെ മുറിയില്‍ നടത്തിയ തിരച്ചിലിൽ നിന്നും എം ഡി എം എ വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലര്‍, ചൂടാക്കി വലിക്കാന്‍ ഉപയോഗിക്കുന്ന ഫ്യുവിങ് പൈപ്പുകള്‍, സിഗരറ്റ് ഘടിപ്പിച്ച് വലിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകള്‍ കണ്ടെടുത്തു.





ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇന്‍ നേഷ്യന്‍(ADMIN) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെടുത്തു. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്നാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. വീടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയ പോലീസ് ഒരു രഹസ്യ അറയില്‍ പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. 

Post a Comment

0 Comments