LATEST

6/recent/ticker-posts

പിണറായി വിജയന്റെയും ബന്ധുക്കളുടെയും വീടുകൽ ഇഡി റെയ്ഡ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും ബന്ധുക്കളുടെയും വീടുകളിൽ ഇ.ഡി പരിശോധന.തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലാണ് ഇഡി റെയ്ഡ്. മുൻമന്ത്രി പി,എ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. പിണറായി വിജയന്റെ മകൾ ടി. വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയിലെ സിഎംആർഎൽ ഓഫീസ്, ബംഗളുരുവിലെ എക്സാലോജിക്കിന്റെ പൂട്ടിയ ഓഫീസ് ഉൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്."