LATEST

6/recent/ticker-posts

ഞാൻ രാജിവെക്കില്ല, തൃണമൂൽ കോൺഗ്രസാണ് തെരഞ്ഞെടുപ്പ് ജയിച്ചത്’; ബി.ജെ.പി ജനവിധി കൊള്ളയടിച്ചു-മമത ബാനർജി

കൊൽക്കത്ത: മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അധ്യക്ഷ മമത ബാനർജി. ടി.എം.സിയാണ് ഈ തെരഞ്ഞെടുപ്പ് ജയിച്ചത്. ബി.ജെ.പി ജനവിധി കൊള്ളയടിച്ചതാണെന്നും മമത ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ ക്രമക്കേട് നടന്നതായും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ഗൂഢാലോചന നടത്തിയെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ മമത ആരോപിച്ചിരുന്നു. ‘ഞാൻ പരാജയപ്പെട്ടിട്ടില്ല, അതുകൊണ്ട് തന്നെ രാജ്ഭവനിലേക്ക് പോകില്ല. രാജിക്കത്ത് നൽകില്ല’ -മമത കൊൽക്കത്തയിൽ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പാർട്ടി കോടതിയിൽ ചോദ്യം ചെയ്യും. രാഷ്ടീയ പോരാട്ടം തുടരും. രാജിവെക്കുന്ന പ്രശ്നമില്ല, പാർട്ടി പരാജയപ്പെട്ടത് ജനവിധി കൊണ്ടല്ലെന്നും ഗൂഢാലോചനയിലൂടെയാണെന്നും മമത പറഞ്ഞു."
 






തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇടപെട്ടതിന് തെളിവുണ്ട്. കേന്ദ്രസേനയെ ഉപയോഗിച്ച് 'ബലപ്രയോഗത്തിലൂടെ' തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ചെയ്തത്. ഇൻഡ്യ സഖ്യത്തിലെ നേതാക്കളുടെ പിന്തുണക്ക് മമത നന്ദി പറഞ്ഞു. അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കും. ഭയംകാരണം ഏതാനും പാർട്ടി പ്രവർത്തകർ ബി.ജെ.പിയിൽ ചേരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കുമെങ്കിൽ അതിൽ കുഴപ്പമില്ല. അധികാരം ശാശ്വതമല്ലെന്നും ചരിത്രം ആവർത്തിക്കുമെന്നും മമത ഓർമപ്പെടുത്തി."