LATEST

6/recent/ticker-posts

കെ.എസ്.ആർ.ടിസിയിൽ ഇന്ന് സൗജന്യയാത്ര പ്രതിഷേധവുമായി മഹിളാ മോർച്ച, പരിഹാസവുമായി സ്വന്തം പാർട്ടി യിൽ പെട്ടവർ

കോൺഗ്രസ്‌ സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് പോരേ സമരം?.




തിരുവനന്തപുരം:കെ.എസ്.ആർ.ടിസിയിൽ ഇന്ന് സൗജന്യയാത്ര പ്രതിഷേധവുമായി മഹിളാ മോർച്ച യുടെ സമരത്ഥിനെതിരെ സ്വന്തം പാർട്ടി യിൽ പെട്ടവർ തന്നെ രംഗത്ത്.



സർക്കാർ ഭരണത്തിലേറുന്നതിന് മുമ്പ് തന്നെ പ്രതിഷേധിക്കുന്നതിലെ പ്രഹസനം ചൂണ്ടിക്കാട്ടി നിരവധി പേരാണ് ബി.ജെ.പിയു​ടെ ഔദ്യോഗിക ഫേസ്ബുക്പേജിൽ കമന്റ് ചെയ്യുന്നത്. ‘ഞാൻ ബിജെപി ക്കാരൻ ആണ്. കോൺഗ്രസ്‌ സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് പോരേ സമരം?. സിപിഎം ഭരിക്കുന്ന സമയത്ത് ശക്തമായ ഒരു സമരം പോലും ബിജെപി നടത്തിയിട്ടില്ല. പുതിയ പ്രസിഡന്റ് രാജീവ്‌ ജീ വന്നതിന് ശേഷം മാണ് സമരം കുറച്ച് നടന്നത്. ഒരു കാര്യം പറയാം, എല്ലാ സ്ത്രീകൾക്കും ഫ്രീ യാത്ര നടക്കില്ല. അതിന് മാത്രം വരവ് കേരളത്തിൽ ഇല്ല. പാവപെട്ട സ്ത്രീകൾക്ക് മാത്രംഫ്രീ. അല്ലാത്ത പക്ഷം കുത്ത് പാള എടുക്കേണ്ടി വരും. അത് കൊണ്ട് ബിജെപിയുടെ സമരം മാറ്റി വെക്കു. ഇനിയും ഇഷ്ട്ടം പോലെ അവസരം ഉണ്ട്’ -ഒരാൾ അഭിപ്രായപ്പെടു."







അന്നേ ദിവസം എല്ലാവരും ബാങ്കിൽ പോയി 15 ലക്ഷം കൈപ്പറ്റിയ ശേഷം, പെട്രോൾ പമ്പിൽ പോയി ഒരു ലിറ്റർ പെട്രോൾ അടിച്ചു 50 രൂപ കൊടുക്കുക..’, ‘ഞാൻ നാളെ സ്റ്റേറ്റ് ബാങ്കിന് മുന്നിൽ ധർണ്ണ നടത്തും, 15 ലക്ഷം നരേന്ദ്രമോദി പറഞ്ഞത് കിട്ടാൻ, ആർക്ക് വേണമെങ്കിലും കൂടെ ചേരാം’, ‘50 രൂപക്ക് പെട്രോളും 350 രൂപക്ക് പാചക ഗ്യാസും 15 ലക്ഷം എല്ലാവരുടെയും അക്കൗണ്ടിലേക്കും വർഷം രണ്ട് ലക്ഷം തൊഴിലും ഡോളറിന് 15 രൂപയും ഒക്കെ നിങ്ങൾ ആക്കിയതുകൊണ്ട് ഈ കാര്യത്തിൽ നിങ്ങൾക്ക് ധൈര്യമായി മുന്നോട്ടു പോകാം’ എന്നിങ്ങനെ പോകുന്നു കമന്റുകളിലെ പരിഹാസം."
 
 .


"