LATEST

6/recent/ticker-posts

ഹെയർപിൻ വളവുകൾ വീതികൂട്ടുൽ;ചുരത്തിൽ ഭാരവാഹനങ്ങൾക്ക് തിങ്കളാഴ്ച മുതൽ കർഷനനിയന്ത്രണം

താമരശ്ശേരി: ഹെയർ പിൻ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി വലിയ വാഹനങ്ങൾ ക്ക് നിയന്ത്രണം. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകളാണ്  വീതികൂട്ടി വരുന്നത്.ഇതു മൂലം ഭാരമേറിയ വാഹനങ്ങൾക്കും, മൾട്ടി ആക്സിൽ ലോറികൾക്കും ഇന്ന് വെള്ളിയാഴ്ച മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി കോഴിക്കോട് പി.ഡബ്ല്യു.ഡി. എൻ.എച്ച്. ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ.വി. സുജീഷ് അറിയിച്ചു. എന്നാൽ തിങ്കളാഴ്ച മുതലായിരിക്കും നിയന്ത്രണം കർശനമാക്കുക. വളവ് വീതികൂട്ടുന്ന പ്രവൃത്തി അവസാനിക്കുന്നതുവരെ നിയന്ത്രണം തുടരും.






കോഴിക്കോട്ടുനിന്ന് കല്പറ്റ ഭാഗത്തേക്ക് പോവുന്ന മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്നും ബാലുശ്ശേരി-കുറ്റ്യാടി വഴിയും, കല്പറ്റ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഇത്ത രം വാഹനങ്ങൾ വൈത്തിരി ടൗണിൽനിന്ന് പടിഞ്ഞാറത്തറ-തരുവണ-കുറ്റ്യാടി വഴിയും പോവണം. മറ്റുവാഹനങ്ങൾ ചുരത്തിൽ പ്രവൃത്തിനടക്കുന്ന ഭാഗങ്ങളിലൂടെ സാവധാനത്തിലും സുരക്ഷിതമായും നിർദേശങ്ങൾ പാലിച്ച് കടന്നു പോവണമെന്നും എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.