തിരുവനന്തപുരം∙ മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ.മുരളീധരന്‍, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി.ജോൺ, എ.പി.അനില്‍കുമാര്‍, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരാണ് "
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ - സ്പീക്കര്‍
ഷാനിമോള്‍ ഉസ്മാന്‍ - ഡപ്യൂട്ടി സ്പീക്കര്‍
മന്ത്രി മാരും, അവരുടെ വകുപ്പുകളും -
കോണ്‍ഗ്രസ് മന്ത്രിമാര്‍
വി.ഡി.സതീശന്‍ - ധനം, തുറമുഖം, നിയമം
രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലന്‍സ്
സണ്ണി ജോസഫ് - റവന്യൂ
എ.പി.അനില്‍കുമാര്‍ - ആരോഗ്യം
കെ.മുരളീധരന്‍ - വൈദ്യുതി
പി.സി.വിഷ്ണുനാഥ് - ടൂറിസം, സാംസ്‌കാരികം
എം.ലിജു - എക്‌സൈസ്, സഹകരണം
ടി.സിദ്ദിഖ് - വനം
ബിന്ദു കൃഷ്ണ - വനിത, ശിശുക്ഷേമ വകുപ്പ്
ഒ.ജെ.ജനീഷ് - യുവജനക്ഷേമം
റോജി എം. ജോണ്‍ - ഉന്നത വിദ്യാഭ്യാസം
കെ.എ.തുളസി, ഐ.സി.ബാലകൃഷ്ണന്‍ (ടേം വ്യവസ്ഥ) - എസ് സി, എസ്ടി വകുപ്പ്"
സെക്രട്ടറിയേറ്റിന് തൊട്ടു പിറകിലെ സെൻട്രൽ സ്റ്റേഡിയത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് വേദി നിർമ്മാണം. പതിനായിരം പേര്‍ക്ക് പന്തലില്‍ ഇരുന്ന് നേരിട്ട് കാണാം. കൂറ്റന്‍ വീഡിയോ സ്ക്രീനുകളുമുണ്ടാകും. ചീഫ് സെക്രട്ടറി പേരു വിളിക്കുന്നതനുസരിച്ച് ആദ്യം മുഖ്യമന്ത്രിയും പിന്നാലെ മന്ത്രിമാരും പ്രതിജ്‌ഞ ചൊല്ലി അധികാരമേൽക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ലോക്ഭവനിലെത്തി ഗവർണറുടെ ചായസൽക്കാരത്തിൽ പങ്കെടുക്കും. തുടർന്ന് സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗം ചേരും.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, പിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖര്‍ഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു എന്നിവര്‍ പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയിനെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, പിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖര്‍ഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു എന്നിവര്‍ പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയിനെയും ക്ഷണിച്ചിട്ടുണ്ട്.