കാരാടി എൽ.ഐ.സി ഓഫീസിന് സമീപം ദേശീയ പാതയോരത്ത് വെച്ചാണ് യുവാവിന് പാമ്പുകടിയേറ്റത്.
കൊടുവള്ളി പുതുക്കുടിക്കണ്ടി റാഷിദ് (27) നാണ് പാമ്പുകടിയേറ്റത്.
ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വാഹനം നിർത്തി സുഹൃത്തിനൊപ്പം റോഡരികിൽ സംസാരിച്ച് നിൽക്കുംമ്പോഴാണ് കടിയേറ്റത്. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.