LATEST

6/recent/ticker-posts

സ്‌കൂട്ടറില്‍ നിന്ന് സാധനമെടുക്കുന്നതിനിടെ പാഞ്ഞടുത്ത് പാമ്പ്; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാഹന ഉടമകള് ജാഗ്രത പാലിക്കണം



വടകര:കല്ലാച്ചിയിൽ  പാമ്പ് കടിയേല്ക്കുന്നതിൽ നിന്നും വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . കല്ലാച്ചി സ്വദേശിയായ അബ്ദുല് റാനിഷ് എന്ന വിദ്യാര്ഥിയാണ് സ്കൂട്ടറില് നിന്നും സാധനങ്ങള് എടുക്കുന്നതിനിടെ പാമ്പിന്റെ ആക്രമണത്തില് നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.






സ്കൂട്ടറിന്റെ മുന്ഭാഗത്തെ കവറില് നിന്നും സാധനങ്ങള് എടുക്കാന് ശ്രമിക്കുന്നതിനിടെയാണ് പാമ്പ് പുറത്തേക്ക് ചാടിയത്. അപ്രതീക്ഷിതമായി പാഞ്ഞടുത്ത പാമ്പിനെ കണ്ട് റാനിഷ് പെട്ടെന്ന് പിന്നോട്ട് മാറി ഓടിയതിനാല് വലിയ അപകടം ഒഴിവായി. സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള് ഇപ്പോള് പുറത്തുവന്നിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി സ്കൂട്ടര് ഉപയോഗിക്കാതിരുന്നതാവാം പാമ്പ് അതിനുള്ളില് കയറിക്കൂടാന് കാരണമെന്നാണ് കരുതുന്നത്.







വാഹന ഉടമകള് ജാഗ്രത പാലിക്കണം
കാലാവസ്ഥാ വ്യതിയാനത്തെ തുടര്ന്നു പാമ്പുകള് സുരക്ഷിതമായ ഇടങ്ങള് തേടി വാഹനങ്ങള്ക്കുള്ളിലും വീടിന്റെ പരിസരങ്ങളിലും ഒളിച്ചിരിക്കാന് സാധ്യതയേറെയാണ്. ദിവസങ്ങളോളം ഒരേ സ്ഥലത്ത് തന്നെ പാര്ക്ക് ചെയ്യുന്ന വാഹനങ്ങള് ഉപയോഗിക്കുന്നതിന് മുന്പ് കൃത്യമായി പരിശോധിക്കണമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കുന്നു.







വാഹനങ്ങളുടെ എന്ജിന് ഭാഗം, ഡിക്കി, മുന്വശത്തെ കവറുകള് എന്നിവ പാമ്പുകള്ക്ക് സുരക്ഷിതമായി ഇരിക്കാന് പറ്റിയ ഇടങ്ങളാണ്. അതിനാല് വണ്ടി എടുക്കുന്നതിന് മുമ്പ് തട്ടി നോക്കിയും പരിശോധിച്ചും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.