LATEST

6/recent/ticker-posts

താമരശ്ശേരിയിൽ ഫർണിച്ചർ നിർമ്മാണ യൂനിറ്റിലെ ജീവനക്കാരന് സൂര്യ താപമേറ്റു.

താമരശ്ശേരി:ഫർണിച്ചർ നിർമ്മാണ യൂനിറ്റിലെ ജീവനക്കാരന് സൂര്യ താപമേറ്റു.താമരശ്ശേരി പരപ്പൻപൊയിൽ അരിപ്പറ്റമ്മൽ സുജേഷ് (40) നാണ് കൈയിലും ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും പൊള്ളലേറ്റത്.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഇന്നലെ ഉച്ചയോടെ കുറഞ്ഞ സമയം മാത്രമാണ് വെയിലത്ത് ഇറങ്ങിയതെന്ന് സുജേഷ് പറഞ്ഞു. സംസ്ഥാന ത്ത് വിവിധ ഭാഗങ്ങളിൽ സൂര്യ താപമേൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന ത് ആശങ്ക യുണർത്തുന്നു.