LATEST

6/recent/ticker-posts

കളം നിറഞ്ഞു സ്ഥാനാർഥി കൾ; സ്വർണ നഗരി യിൽ ഇഞ്ചോടിഞ്ച് പോരാട്ടം

താമരശ്ശേരി :അനുദിനം കുതിച്ചു ഉയരുന്ന സ്വർണ വിലയിൽ തിളക്കുമ്പോഴും സ്വർണ നഗരിയിൽ അതിനേക്കാൾവലിയതെരഞ്ഞെടുപ്പ്ചൂടിൽഉരുകുന്നു.നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണംഅവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കൊടു വള്ളിയിൽ കളം നിറഞ്ഞു സ്ഥാനാർഥി കൾ.








സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്ത് ഉള്ള മണ്ഡലമാണ് കൊടുവള്ളി.ഇവിടെ 13പേരാണ് ജനവിധി തേടുന്നത്. എൽ.ഡി.എഫ് സ്വതന്ത്രനും,യു.ഡി.എഫ്,എൻ.ധൾഡി.എ സ്ഥാനാർഥികളാണ് മുഖ്യമായുംപ്രധാനമൽസരാർഥികൾ.







1957ൽ രൂപ വത്കരിച്ച കൊടുവള്ളി മണ്ഡ ലത്തിൽ നടന്നു വന്ന 11 തിര ഞ്ഞെടുപ്പുകളിൽ ഒമ്പത് തവ ണയും യു.ഡി.എഫ് സാരഥി കളാണ് തിരഞ്ഞെടുക്കപ്പെട്ടത്.






2006ൽ അഡ്വ. പി.ടി.എ റഹീം 7,500ൽ പരം വോട്ടുകൾക്ക് കെ മുരളീധരനെ പരാജയപ്പെടുത്തി യാണ് ചരിത്രം തിരുത്തി എൽ.ഡി .എഫിന് ആദ്യമായി അവസരം നൽകിയത്.മുസ് ലിം ലീഗുകാരനായ പി.ടി.എ റഹീം ലീഗ് വിട്ട് ഇടതു സഹയാത്രിക നായി മാറുകയായിരുന്നു.ഇതേ പോലെ പിന്നീട് 2016-ൽ ലീഗ് വിട്ട് എൽ.ഡി എഫ് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് 573 വോട്ടിന് വിജയിച്ചാണ് രണ്ടാം തവണ മണ്ഡലം എൽ.ഡി .എഫിന് ഒരിക്കൽ കൂടി കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചത്.മു‌സ് ലിം ലീഗിലെ എം.എ റസാക്കായിരുന്നു എതിർ സ്ഥാനാർഥി.പത്ത് വർഷത്തിന് ശേഷം കാരാട്ട് സഖാവ് മാതൃ സംഘടനയിലേക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തിയിട്ടുണ്ട്.








2011ൽ മുസ്ലിം ലീഗിലെ വി.എം ഉമ്മർ 16,652 വോട്ടിന് എൽ.ഡി.എഫിലെ എംമെഹബൂബിനെപരാജയപ്പെടുത്തി. 2021ൽ മുസ്‌ലിം ലീഗിലെ ഡോ. എം.കെ മുനീർ 6,342 വോട്ടിന് കാ രാട്ട് റസാക്കിനെ തോൽപ്പിച്ച് മണ്ഡലം തിരിച്ചു പിടിച്ചു.







2024ൽ നടന്ന ലോക്സ‌ഭാ തി രഞ്ഞെടുപ്പിൽ എം.കെ രാഘവ ന് ലഭിച്ച വലിയ ഭൂരിപക്ഷവും 2025ൽ നരിക്കുനി, മടവൂർ, താമ രശേരി, കട്ടിപ്പാറ, കിഴക്കോത്ത്, ഓമശ്ശേരി പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നിലനിർത്താ നായതും കൊടുവള്ളി നഗര സഭയിലും ഭരണം തുടരാനായ തും വലതിന് ആത്മവിശ്വാസമാണ് യു.ഡി.എഫ്  പ്രവർത്തകർക്കും നേതാക്കൾ ക്കും പകരുന്നത്.






മണ്ഡലത്തിൽ തദ്ദേശ ഭരണസ്ഥാപന തെര ഞ്ഞെടുപ്പിൽ എൽ .ഡി .എഫി നേക്കാൾ23,000ൽ പരം വോട്ട് യു. ഡി. എഫിന്  അധികം നേടാനായിട്ടുണ്ട്.







പ്രധാനമായും യു.ഡി.എഫിലെ പി .കെ ഫിറോസും,എൽ.ഡി.എഫ് സ്വതന്ത്ര ൻ ആർ.ജെ.ഡി സംസ്ഥാന നേതാവ് സലിം മടവൂരുമാണ് ഏറ്റുമുട്ടുന്നത്.എൻ.ഡി.എ സ്ഥാനാർഥി യായി ഗിരി പാമ്പനാലും സജീവമായി രംഗത്തുണ്ട്.






കഴിഞ്ഞ പത്ത് വർഷക്കാല ത്ത് എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ കൊണ്ടു വന്ന വി കസന പ്രവർത്തനങ്ങൾ വോ ട്ടർമാർക്കിടയിൽ അവതരിപ്പിച്ച് വോട്ടാക്കി മാറ്റാനുള്ള ശ്രമത്തി ലാണ് സലീം മടവൂർ.





അതേസമയം, യു.ഡി.എഫ് സ്ഥാനാർഥി പി.കെ ഫിറോസ് പിണറായി സർക്കാർ വൻ പരാ ജയമാണെന്നും കേരളത്തിൽ വികസന മുരടിപ്പാണെന്നും ആരോപിച്ചാണ് പ്രചരണം നടത്തി വരുന്ന ത്.ഒരു മാറ്റം അനിവാര്യമാണ് എന്നതാണ് യു.ഡി.എഫിന്റെ പ്രധാന തുറുപ്പ് ചീട്ടു.






2006ലും 2016ലും സംഭവി ച്ചതു പോലെ അട്ടിമറി വിജയം 2026ലും ആവർത്തിക്കുമെന്ന് ഇടത് മുന്നണി അവകാശപ്പെടുമ്പോൾ ,എന്നാൽ ഒമ്പത് തവണ ജയിച്ച മണ്ഡലത്തിന്റെ പാരമ്പ ര്യം കാത്തുസൂക്ഷിക്കുമെന്നും മണ്ഡലം നിലനിർത്തുമെന്നുമാ ണ് യു.ഡി.എഫ് ആത്മവിശ്വാ സം പ്രകടിപ്പിക്കുന്നത്.ജയം യു.ഡി.എഫിനെന്ന കാര്യത്തിൽ തർക്കമില്ല എന്നും ഭൂരിപക്ഷം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.