LATEST

6/recent/ticker-posts

അപ്രതീക്ഷിതം,ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ ഡ്രോൺ ഫാക്ടറി പൂർണമായും തകർന്നു

തെൽ അവീവ്: ഇസ്രായേലിലെ ഡ്രോൺ നിർമ്മാണ കേന്ദ്രത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. പെറ്റ ടിക്വയിലെ 'ഏറോ സോൾ ഏവിയേഷൻ സൊല്യൂഷൻസ്' (Aero Sol) എന്ന സ്ഥാപനമാണ് പൂർണമായും തകർന്നത്. ആക്രമണത്തിൽ ഫാക്ടറിയിലെ യന്ത്രസാമഗ്രികളും അടിസ്ഥാന സൗകര്യങ്ങളും പൂർണമായും നശിച്ചതായും ഇനിയൊരു പുനർനിർമാണം സാധ്യമല്ലാത്ത വിധം കെട്ടിടം തകർന്നതായും കമ്പനി സി.ഇ.ഒ ഇസ്രായേൽ വാസർലോഫ് അറിയിച്ചു.പ്രതിരോധ ആവശ്യങ്ങൾക്കായുള്ള ഡ്രോണുകൾ, പൈലറ്റ് ഹെൽമെറ്റുകൾ, ബോംബ് ഘടകങ്ങൾ എന്നിവ നിർമിക്കുന്ന ഇസ്രായേലിന്റെ നിർണയക കേന്ദ്രമാണ് ഇറാന്റെ ആക്രമണത്തിൽ തകർന്നടിഞ്ഞത്."



 


മിസൈൽ ആക്രമണത്തിൽ ഫാക്ടറി നിലനിന്നിരുന്ന ഭാഗത്ത് വൻ ഗർത്തം രൂപപ്പെടുകയും പരിസരമാകെ തകരുകയും ചെയ്തിട്ടുണ്ട്. ഏകദേശം 15 മില്യൺ ഷെക്കേൽ (ഇസ്രായേലി കറൻസി) നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ‍ പറയുന്നത്.