LATEST

6/recent/ticker-posts

ഹൈദരാബാദിൽ സ്കൂട്ടിയിൽ കണ്ടയ്നർ ലോറി  ഇടിച്ച് ഓമശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു

ഹൈദരാബാദ്:ഹൈദരാബാദിൽ സ്കൂട്ടിയിൽ കണ്ടയ്നർ ലോറി  ഇടിച്ച് ഓമശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. ഓമശ്ശേരി മുണ്ടുപാറ സ്വദേശിനി  ഹാനിയ്യ ആയിശ (22) ആണ് ഭരിച്ചത്.  ഇന്നലെ  രാത്രി മാധാപൂരിലെ ഐടി ഹബ്ബിലാണ് അപകടം.ഭർത്താവിനൊപ്പം സഞ്ചരിച്ച സ്കൂട്ടിയിൽ കണ്ടയ്നർ ലോറി  ഇടിച്ച്  ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു. അപകടത്തിൽ
ഭർത്താവ് അബ്ദുൾ ബാസിത് (26) ന് ഗുരുതരമായി പരിക്കേറ്റു, ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.






 അബ്ദുൾ ബാസിത് റോഡരികിൽ വീണപ്പോൾ, സ്‌കൂട്ടി സഹിതം സ്ത്രീ ഒരു കിലോമീറ്ററോളം വാഹനം വലിച്ചിഴച്ചു.
സ്ത്രീയെ സ്കൂട്ടിയുമായി വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ട വഴിയാത്രക്കാർ പിന്തുടർന്ന് ലോറി തടഞ്ഞു.
എന്നാൽ  ഡ്രൈവർ രക്ഷപ്പെട്ടു. 






നാട്ടുകാർ ക്ലീനറെ പിടികൂടി മർദ്ദിച്ച ശേഷം പോലീസിൽ ഏൽപ്പിച്ചു.
സ്ത്രീയെയും ഭർത്താവിനെയും എഐജി ആശുപത്രിയിലേക്ക് മാറ്റി, അവിടെ എത്തിയപ്പോഴേക്കും ആയിഷ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഗുരുതരമായ പരിക്കുകളോടെ അബ്ദുൾ ബാസിത് ചികിത്സയിലായിരുന്നു.






മലബാർ ഗോൾഡ് സ്റ്റോറിൽ ജോലി ചെയ്തു  വരികയാണ് ഇരുവരും.മാധാപൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.





ലോറി ഡ്രൈവർക്കായി പോലീസ് തിരച്ചിൽ നടത്തി. വാഹനം കർണാടകയിലാണ് രജിസ്റ്റർ ചെയ്തത്.മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും.