പൂനൂർ: പൂനൂർ ടൗണിൽ ദീർഘകാലമായി ബാർബർ ഷോപ്പ് നടത്തി വന്നിരുന്ന സുലൈമാൻ (മുട്ടായി) നിര്യാതനായി. പ്രദേശത്തെ വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്ന അദ്ദേഹം ഏറെക്കാലമായി സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.
ജനാസ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വ്യാപാര ഭവനിൽ എത്തിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് പൂനൂർ ജുമാ മസ്ജിദിൽ ജനാസ നിസ്കാരം നിർവഹിക്കും. ശേഷം മൃതദേഹം അദ്ദേഹത്തിന്റെ വസതിയായ നടുവണ്ണൂരിലേക്ക് കൊണ്ടുപോകുന്ന താണെന്ന് ബന്ധുക്കളും പൂനൂർ ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.