LATEST

6/recent/ticker-posts

കനത്ത ചൂടിൽ ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ പാദസരം മുറിച്ചെടുത്തു മോഷ്ടാവ്

വണ്ടൂർ: കടുത്ത  ചൂടിൽ ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ നാല് പവനോളം വരുന്ന പാദസരങ്ങൾ മുറിച്ച് എടുത്ത് ശാന്തിനഗറിൽ അക്കരപ്പറമ്പൻ അബ്ദുറഹിമാന്റെ മോഷണം.വാണിയമ്പലംഒഈമകൾ നജ്‌ലയുടെ നാല് പവനോളം വരുന്ന പാദസരമാണ്  ജനലിലൂടെ മുറിച്ചെടുത്തത്. ഗവ. ആശുപത്രിയിൽ നഴ്സാണു നജ്‌ല. ഇതിന് പുറമെ സമീപത്തെ മേലേക്കോഴിപ്പറമ്പിൽ 8 ദിവസമായി അടച്ചിട്ടിരുന്ന വീട്ടിലും കവർച്ച നടന്നു.
ഈ പ്രദേശത്ത് രണ്ട് വീടുകളിൽ നിന്നായി 20 പവനോളം സ്വർണാഭരണങ്ങളാണ്  മോഷണം പോയത്. മേലേക്കോഴിപ്പറമ്പ് കൊറളിയോടൻ അബ്ദുറഹിമാന്റെ വീട്ടിൽനിന്നു 17 പവൻ സ്വർണാഭരണങ്ങളും 3000 രൂപയും കവർന്നു. 






കുടുംബാംഗങ്ങൾ ബെംഗളൂരുവിൽ മകന്റെ ഒപ്പമായിരുന്നു. വീട് വൃത്തിയാക്കാൻ എത്തുന്ന ജോലിക്കാരി ഗ്രിൽ തുറന്നിട്ടതു കണ്ടു വിവരം അറിയിച്ചതിനെ തുടർന്നു വീട്ടുകാരെത്തി നടത്തിയ പരിശോധനയിലാണു സ്വർണവും പണവും നഷ്ടപ്പെട്ടതായി അറിഞ്ഞത്. മോഷണം നടന്നത് ഏതു ദിവസമാണെന്ന കാര്യത്തിൽ വ്യക്തതയില്ല. പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധർ അടക്കം ശാസ്ത്രീയ കുറ്റാന്വേഷണ സംഘം എത്തി പരിശോധന നടത്തി"