LATEST

6/recent/ticker-posts

അംബാനിയുടെ വീട്ടിൽ ഒരു ദിവസം പാചകം ചെയ്യുന്നത് 4000 ചപ്പാത്തികൾ

അംബാനിയുടെ വീടായ ആന്റിലയിൽ ഒരു ദിവസം ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ വിവരങ്ങൾ കേൾക്കുമ്പോൾ ഞെട്ടരുത്, കല്യാണത്തിന് പോലും നമ്മുടെ നാട്ടിൽ എത്ര ചപ്പാത്തി ഉണ്ടാക്കും,....ഏറി വന്നാൽ ഒരു 200,300 എണ്ണം.ബിരയാണി, ചോറ്,മന്തി,എന്നിവക്ക് പുറമേയാണ് ഈ ചപ്പാത്തി എന്ന് കൂടി ഓർക്കണേ...എന്നാൽ അംബാനി യുടെ വീടായ ആന്റിലയിൽ 4000 ചപ്പാത്തിയാണ് ഒരു ദിവസം ഉണ്ടാക്കുക എന്നാണ് പുറത്തു വരുന്ന വിവരം.







അംബാനി കുടുംബത്തിൽ എല്ലാവരും ലഘു ഭക്ഷണങ്ങളാണ് കൂടുതലും കഴിക്കുക. പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉണ്ടാക്കുന്നത് തന്നെ. എഴുന്നേറ്റയുടൻത്തന്നെ മുകേഷ് അംബാനി പപ്പായ ജ്യൂസ് കുടിക്കാറുണ്ട്. പ്രഭാതഭക്ഷണമായി ഇഡ്ഡ്ലി, സാമ്പാർ എന്നിവയാണ് കഴിക്കുക. നിത അംബാനി ജ്യൂസിനൊപ്പം പഴങ്ങളും കഴിക്കും.ഡാൽ, ചോറ്, പച്ചക്കറികൾ, റൊട്ടി, സൂപ്പ് എന്നിവയടങ്ങിയതാണ് ഉച്ചഭക്ഷണം. ഗുജറാത്തി രീതിയിലാണ് ഉച്ചഭക്ഷണം ഉണ്ടാക്കുക.








വെജിറ്റേറിയൻ ഭക്ഷണരീതിയാണ് അംബാനി കുടുംബം പിന്തുടരുന്നത്. മൂന്ന് നേരവും വീട്ടിൽത്തന്നെയാണ് ഭക്ഷണം ഉണ്ടാക്കുക. 600 സ്റ്റാഫുകൾ, ക്‌ളീനർമാർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, ഷെഫുകൾ, ടെക്‌നീഷ്യന്മാർ, പേഴ്സണൽ അസിസ്റ്റന്റുമാർ തുടങ്ങിയ വലിയ നിരയ്ക്ക് വേണ്ടിയാണ് ഇത്രയും ചപ്പാത്തികൾ ഉണ്ടാക്കുന്നത്. ഇതിനായി ചപ്പാത്തിയുണ്ടാക്കുന്ന ഒരു മെഷീൻ വരെ അംബാനിയുടെ വീട്ടിലുണ്ട്. ഒപ്പം മറ്റ് പാചകത്തിനായി ഷെഫുകളും ഉണ്ട്. ഷെഫിന് മാസം ലക്ഷങ്ങളാണ് ശമ്പളം എന്നാണ് വിവരം