LATEST

6/recent/ticker-posts

മൂഴിക്കൽ കൊലപാതകം ;ഫോൺ കിണറ്റിലിട്ടത് പ്രതി തന്നെയെന്ന്.

കോഴിക്കോട്:മാതൃ സഹോദരിയുടെ മകൾ ന​സ്രീ​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം  അ​ദ്നാ​ൻ വീ​ടി​ന്റെ അ​ടു​ക്ക​ള​ഭാ​ഗം വ​ഴി പു​റ​ത്തി​റ​ങ്ങി ​ഫോ​ൺ കി​ണ​റ്റി​ൽ ഇ​ടു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള ഭാ​ഗ​ത്തെ വാ​തി​ലി​ന്റെ താ​ക്കോ​ൽ പി​റ​കു വ​ശ​ത്തെ വാ​ഷ് ബേ​സി​ന​ടു​ത്തു​ ത​ന്നെ​യാ​ണ് സൂ​ക്ഷി​ക്കാ​റു​ള്ള​ത്. ഈ ​വി​വ​രം അ​റി​യാ​വു​ന്ന അ​ദി​നാ​ൻ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ തു​റ​ന്നാ​ണ് പു​റ​ത്തെ​ത്തി​യ​ത്. താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ തു​റ​ക്കു​ന്ന​തി​ന്റെ ശ​ബ്ദം സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. പു​ല​ർ​ച്ച​യോ​ടെ ശ​ബ്ദം കേ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ന​സ്രീ​ന​യു​ടെ വ​ല്യു​മ്മ സ​ഫി​യ ഉ​ണ​ർ​ന്നി​രു​ന്നു. വീ​ടി​നു​ള്ളി​ൽ മോ​ഷ്ടാ​വ് ക​യ​റി​യെ​ന്ന സം​ശ​യ​ത്താ​ൽ വ​ല്ല്യു​മ്മ ന​സ്രീ​ന​യു​ടെ ഫോ​ണി​ലേ​ക്ക് 4.50 നാ​ണ് വി​ളി​ക്കു​ന്ന​ത്. ഈ ​സ​മ​യം ഫോ​ൺ അ​ദി​നാ​ന്റെ കൈ​വ​ശ​മാ​യി​രു​ന്നു​ള്ള​ത്. തു​ട​ർ​ന്നും ഫോ​ൺ വി​ളി വ​ന്ന​തോ​ടെ​യാ​ണ് പു​ല​ർ​ച്ചെ 5.10 ഓ​ടെ അ​ദി​നാ​ൻ പി​റ​ക് വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന് പു​റ​ത്തെ​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.







ന​സ്രീ​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യെ​ന്ന ഉ​ദ്യേ​ശ​ത്തോ​ടെ​യാ​ണ് അ​ദി​നാ​ൻ വീ​ട്ടി​ലെ​ത്തി​യ​ത്. സ്വാ​ഭാ​വ ദൂ​ഷ്യം കാ​ര​ണം അ​ദ്നാ​നെ നേ​ര​ത്തേ മ​ർ​ദി​ക്കു​ക​യും ഫോ​ണി​ലെ സിം​കാ​ർ​ഡും മെ​മ്മ​റി കാ​ർ​ഡും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷ​ണ​സം​ഘം മു​മ്പാ​കെ മൊ​ഴി ന​ൽ​കി.