വെട്ടിച്ചിറ (മലപ്പുറം) ബസിൽ നിന്നും രണ്ടു വയസ്സുകാൻ കേ പുത്തേക്ക് ഇട്ടപ്പോൾ അത് തടയാൻ ശ്രമിക്കുന്നതിനിടയിൽ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടു വയസുകാരൻ അടക്കം രണ്ടുപേർക്ക് ഗുരുതര പരിക്ക്. മലപ്പുറം വെട്ടിച്ചിറ ടോൾപ്ലാസയിലാണ് അപകടം. എറണാകുളം കോതമംഗലം സ്വദേശികളായ ആരിഫ(19),, രണ്ടു വയസ്സുകാരൻ ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്.
ടോൾ പ്ലാസയിൽ ബസ് എത്തിയ സമയത്ത് ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോൾ തൂണിൽ തട്ടി മുറിയുകയായിരുന്നു. കോതമംഗലത്ത് നിന്ന് വയനാട്ടിലേക്ക് ബന്ധുവിന്‍റെ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുതരമായി പരിക്കേറ്റ ആരിഫക്ക് പ്ലാസ്റ്റിക് സർജറി വേണമെന്നാണ് ഡോട്കമാർ നിർദേശിച്ചത്.