യു.പി :ചുറ്റ് നിന്നും അഞ്ച് വെടിയുണ്ടകളേറ്റിട്ടും 25 കിലോമീറ്റര്‍ വണ്ടി ഓടിച്ച് ആശുപത്രിയിലെത്തിഗുണ്ടാ നേതാവ്.മോദി നഗറിലാണ് അഞ്ച് വെടിയുണ്ട കളേറ്റിട്ടും മനോധൈര്യം വിടാതെ 25 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് ഗുണ്ടാനേതാവ്സ്വയം വണ്ടിയോടിച്ച് എത്തിയത്.
ചോരവാര്‍ന്ന നിലയില്‍ ആശുപത്രിയില്‍ എത്തിയ ഇയാള്‍ അനേകം ശസ്ത്രക്രിയകള്‍ക്കും മറ്റും ശേഷം ഇപ്പോള്‍ ഐസിയുവില്‍ ഗുരതരാവസ്ഥയില്‍ കഴിയുകയാണ്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള മോദിനഗറില്‍ വ്യാഴാഴ്ച രാത്രിയാണ് സിനിമയെ വെല്ലുന്ന ഈ സംഭവം നടന്നത്. രാജ്നഗര്‍ എക്സ്റ്റന്‍ഷന്‍ സ്വദേശിയായ രാഹുല്‍ ചൗധരി (40) എന്നയാളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു ഭീഷണിപ്പെടുത്തി പണം തട്ടല്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു ഇയാള്‍. മോദിനഗറിലെ എന്‍.എച്ച്-58-ന് സമീപമുള്ള 'സ്വാഗത് ധബ'യ്ക്ക് മുന്നില്‍ വെച്ചാണ് വെടിയേറ്റത്. രാത്രി 9.30-ഓടെ രാഹുല്‍ തന്റെ സ്‌കോര്‍പിയോ കാറില്‍ ധാബയില്‍ എത്തിയപ്പോള്‍ കാത്തുനിന്ന സംഘം ആക്രമണം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, രണ്ടുപേര്‍ രാഹുലിന്റെ കാറിന് സമീപം നില്‍ക്കുന്നതും, പിന്നാലെ എത്തിയ മൂന്നാമന്‍ രാഹുലിന് നേരെ വെടിയുതിര്‍ക്കുന്നതും കാണാം.
കഴുത്ത്, നെഞ്ച്, വയര്‍, കാല്‍ എന്നിവിടങ്ങളിലായി അഞ്ച് വെടിയുണ്ടകളാണ് രാഹുലിന്റെ ശരീരത്തില്‍ തറച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും രാഹുല്‍ തളരാതെ കാറോടിച്ച് 25 കിലോമീറ്റര്‍ അകലെയുള്ള സഞ്ജയ് നഗറിലെ യശോദ ആശുപത്രിയില്‍ എത്തി. കാറില്‍ നിന്നിറങ്ങി സഹായത്തിനായി വിളിച്ചയുടന്‍ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. രണ്ട് വ്യക്തികളില്‍ നിന്ന് 75,000 രൂപ വാങ്ങാനാണ് രാഹുല്‍ ധാബയില്‍ എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
എന്നാല്‍ ഇത് ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് രാഹുലിന്റെ ഭാര്യ കരിഷ്മ ആരോപിക്കുന്നു. വിനയ് വസിഷ്ഠ്, അരവിന്ദ് സൈനി, അശ്വനി ചൗഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് വെടിവെച്ചതെന്നും ഇതിന് പിന്നില്‍ മറ്റുചില കുപ്രസിദ്ധ കുറ്റവാളികളുടെ സഹായമുണ്ടെന്നും അവര്‍ പരാതിപ്പെട്ടു.
പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാന്‍ അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഒരു ജില്ലാ പഞ്ചായത്ത് അംഗത്തില്‍ നിന്ന് 15 ലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ ആറ് മാസം മുമ്പ് രാഹുല്‍ ജയിലിലായിരുന്നു. രണ്ട് മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. രാഹുല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.