LATEST

6/recent/ticker-posts

വീട്ടുകാർ വിദേശത്ത്, അടച്ചിട്ട വീട്ടിൽ മോഷണം.സിസിടിവി തകർത്ത നിലയിൽ

താമരശേരി: കട്ടിപ്പാറയിൽ അടച്ചിട്ട  വീട്ടിൽ മോഷണം.കൊച്ചുവീട്ടിൽ തോമസിൻ്റെ വീട്ടിലാണ് ബുധനാഴ്ച അർദ്ധരാത്രി മോഷണം നടന്നത്.
ഒരു മാസം മുമ്പ് വീട്ടുകാർ  യു.കെ  യിൽ ഉള്ള മക്കളുടെ അടുത്ത് പോയതായിരുന്നു.കഴിഞ്ഞ മൂന്നു ദിവസമായി വീട്ടുകാരുടെ ഫോണിൽ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല.ഇത്ശ്രദ്ധയിൽപ്പെട്ടപ്പോൾ   ബന്ധുവിനെ വിളിച്ച്  വീട്ടിൽ പരിശോധന നടത്താൻ പറയുകയായിരുന്നു.ഇതേ തുടർന്ന്  ഇന്ന് വൈകുന്നേരം ബന്ധുവായ യുവാവു വീട്ടിൽ എത്തിയപ്പോഴാണ് ക്യാമറകൾ തകർത്ത നിലയിലും ,വാതിലുകളുടെ പൂട്ട്  പൊളിച്ച നിലയിലും കണ്ടെത്തിയത്.
തുടർന്ന് താമരശേരി പൊലീസിൽ പരാതി നൽകി. പോലീസ് എത്തി വീടിനകത്ത് പരിശോധന നടത്തിയപ്പോൾ അലമാരകൾ തകർത്ത് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിൽ കാണപ്പെടുകയായിരുന്നു.  ഹാർഡ് ഡിസ്ക് മോഷ്ടാവിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോൾ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.