LATEST

6/recent/ticker-posts

രേഖകളില്ലാതെ 20ലക്ഷത്തോളം രൂപ കടത്തിയ കൊടുവളളി സ്വദേശി പിടിയില്‍

മലപ്പുറം: രേഖകളില്ലാതെ ലക്ഷങ്ങള്‍ കടത്തിയ കൊടുവള്ളി സ്വദേശി മലപ്പുറം മേലാറ്റൂരില്‍ പിടിയില്‍.  കൊടുവളളി വാവാട് കുരിയാനിക്കല്‍ മുഹമ്മദ് മിഷാബ് (32) ആണ് മേലാറ്റൂര്‍ പോലിസിന്റെ പടിയിലായത്. ഇയാളിൽ നിന്നു 19,75000 രൂപയാണ് കണ്ടെടുത്തത്.






രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസില്‍ പാണ്ടിക്കാട് നിന്നും മണ്ണാര്‍കാട്ടേക്കുള്ള യാത്രാമധ്യേ മേലാറ്റൂരില്‍ വച്ചാണ് ഇയാൾ പിടിയിലായത്.