LATEST

6/recent/ticker-posts

പാടന്തറ ; സമൂഹ വിവാഹം നാളെ

പാടന്തറ: നിർധനരായ യുവതി യുവാക്കൾക്കുള്ള സമൂഹ വിവാഹം നാളെഏപ്രിൽ അഞ്ചിന്  തമിഴ്നാട് നീലഗിരി ജില്ലയിലെ പാടന്തറയിലാണ് രാജ്യത്തെ തന്നെ വലിയ സമൂഹ വിവാഹത്തിന് വേദിയൊരുങ്ങുന്നത്. നീലഗിരി ജില്ലാ എസ് വൈ എസ് കമ്മിറ്റിയും പാടന്തറ മർകസുമാണ് സംഘാടനത്തിന് നേതൃത്വം നൽകുന്നത്. 







തോട്ടം തൊഴിലാളികളും സാധാരണക്കാരുമായ മലയാളികൾ ധാരാളമുള്ള പ്രദേശമാണ് പാടന്തറയും പരിസര ദേശങ്ങളും. ഈ പ്രദേശത്തെ എല്ലാ ജാതി മതസ്ഥരും സമൂഹ വിവാഹ ഗുണഭോക്താക്കളിലുണ്ട്. അവരവരുടെ മതാചാരപ്രകാരം വിവാഹം നടക്കും. പാടന്തറ മർകസിനൊപ്പം മുത്തുമാരിയമ്മൻ ക്ഷേത്രത്തിലും  പാടന്തറ സിഎസ്ഐ ചർച്ചിലുമാണ് വിവാഹ ചടങ്ങുകൾ നടക്കുക.  ബന്ധുക്കളും നാട്ടുകാരും അതിഥികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും. നീലഗിരിക്ക് പുറമെ വയനാട്, മലപ്പുറം ജില്ലയിൽ നിന്നുള്ളവരും വധൂ വരന്മാമാരായി ഉണ്ട്. 
വധൂവരൻമാർക്ക് അണിയാനുള്ള വിവാഹ വസ്ത്രങ്ങൾ, വധുമാർക്ക് സ്വർണാഭരണങ്ങൾ എന്നിവ നൽകും. 








സാമ്പത്തിക പരാധീനതകൾ മൂലം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനാകാതെ കഴിയുന്ന പെൺകുട്ടികളെയും അവരുടെ രക്ഷിതാക്കളും നിരവധിയുള്ളതായി ശ്രദ്ധയിൽ പെട്ടപ്പോഴാണ് 2014ൽ സമൂഹ വിവാഹത്തിന് തുടക്കം കുറിച്ചതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. സമസ്ത വയനാട് ജില്ലാ സെക്രട്ടറി ദേവർഷോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തിലാണ് ഈ വലിയ പരിശ്രമം വിജയകരമായി പൂർത്തിയാക്കുന്നത്. 
2014 ൽ 114 വധൂ വരന്മാരുടെ മംഗല്യമാണ് നടത്തിയത്.  തുടർന്ന് 2015, 2017, 2019,  2023 വർഷങ്ങളിലും മെഗാ സമൂഹ വിവാഹം നടന്നു. ഇതിനകം 2000 യുവതി യുവാക്കളാണ് ഈ ദൗത്യത്തിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത്.  







എപ്രിൽ അഞ്ച് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമൂഹ വിവാഹ സംഗമം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.