LATEST

6/recent/ticker-posts

ഇക്കുറി കന്നി വോട്ടർമാർക്ക് ഹലുവ മധുരം നുകരാം

തിരുവനന്തപുരം∙ ഇക്കുറി കന്നി വോട്ടർമാർക്ക് ഹലുവ  മധുരിക്കും. തിരഞ്ഞെടുപ്പില്‍ ആദ്യത്തെ തവണ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് ഹല്‍വ വിതരണം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുങ്ങുന്നത്. യുവാക്കള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമാകുന്നതു പ്രോത്സാഹിപ്പിക്കാനാണ് നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.കേല്‍ക്കര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് പോളിങ്ങിനു ശേഷം കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ നല്‍കുന്നത്. 








ഇതിനാല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് പ്രമുഖ ബ്രാന്‍ഡിന്റെ 200 ഹല്‍വ പായ്ക്കറ്റുകള്‍ നല്‍കും. ഏതു പോളിങ് ബൂത്തില്‍ വിതരണം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരാണു തീരുമാനിക്കുന്നത്. കന്നി വോട്ടര്‍മാരാണെന്നു പരിശോധിച്ചുറപ്പിച്ച് ഹല്‍വ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കാണ്. ഹല്‍വ വിതരണത്തിന്റെ ചിത്രങ്ങളും വിഡിയോയും പകര്‍ത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

"