LATEST

6/recent/ticker-posts

പുതുപ്പാടി യിൽ നടുറോഡിൽ ലഹരിയിൽ യുവാവിൻ്റെ പരാക്രമം; ആക്രമണത്തിൽ ഒരാളുടെ കൈക്ക് പൊട്ടൽ.

പുതുപ്പാടിയിൽ നടുറോഡിൽ ലഹരിക്കടിമയായയുവാവിൻ്റെ പരാക്രമത്തിൽ കൈക്കോട്ടുകൊണ്ട് അടിയേറ്റ് ഒരാളുടെ കൈക്ക് പൊട്ടൽ , താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച ഇയാൾ ഇവിടെ യും ആക്രമോൽസുകനായത് ആശുപത്രി  ജീവനക്കാരേയും  രോഗികളെ യും  ആശങ്കയും ഭയപ്പാടിലാക്കി.
പുതുപ്പാടി കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (42) ആണ് നാട്ടുകാർക്ക് നേരെ പരാക്രമം നടത്തിയത്. ഇന്നു രാവിലെ ബസ്സിൽ കയറാനായി റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ കൈക്കോട്ടു വീശിയതിനെ തുടർന്ന് കുട്ടികൾ ഭയന്ന് ഓടുകയും ബഹളം വെക്കുകയും ചെയ്‌തു. ഇതു കണ്ട് ഓടിയെത്തിയ കുട്ടികളുടെ പിതാവായ ചാമപ്പുറായിൽ റഷീദിൻ്റെ തലക്ക്കൈക്കോട്ട്  കൊണ്ട് അടിക്കാൻ ശ്രമിച്ചു, ഇത് കൈ കൊണ്ട് തടഞ്ഞ അവസരത്തിൽ അടിയേറ്റാണ് റഷീദിന്റെ കൈയുടെ എല്ല് ഒടിഞത്.പരാക്രമത്തിനിടയിൽ ആളുകളുടെ പിന്നാലെ ഓടുന്നതിനിടക്ക് റോഡിൽ വീണ് നിഷാദിനും ചെറിയ പരുക്കുകൾ ഏറ്റിരുന്നു.






അക്രമാസക്തമായ ഇയാളെ ഇയാളെ പിന്നീട് കൈ കാലുകൾ കെട്ടിയിട്ട് ബന്ധുക്കളും നാട്ടുകാരും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
അശുപത്രിക്ക് അകത്ത് ഏറെ ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് പോലീസ് എത്തി ആബുലൻസിൽ ഡീ അഡിഷൻ ചികിത്സക്കായി കുതിരവട്ടം ആശുപത്രിയിലേക്ക് മാറ്റി.പറയുന്നു.ഏറെക്കാലം വിദേശത്ത് ആയിരുന്ന നിഷാദ് ലഹരി ക്അടിമയാണെന്നും,വിൽപ്പന നടത്തുകയും ചെയ്യുന്ന ആളാണെന്നും നാട്ടുകാർ പറയുന്നു.