LATEST

6/recent/ticker-posts

സത്യസന്ധതയുടെ പൊൻതിളക്കം: കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം തിരികെനൽകിമാതൃകയായികൊച്ചു മിടുക്കികൾ


താമരശേരി: സ്കൂൾ പരിസരത്ത് നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരികെ നൽകി അണ്ടോണ എ.എം.യു.പി സ്കൂളിലെ മൂന്ന് കൊച്ചു മിടുക്കികൾ നാടിന് മാതൃകയായി. സ്കൂളിലെ വിദ്യാർത്ഥികളായ അസ അംറിൻ, ജസ ഫാത്തിമ, ആയിഷ റിയ എന്നിവരാണ് ഈ ഉദാത്തമായ മാതൃക കാണിച്ചത്.





സ്കൂൾ പരിസരത്ത് വെച്ച് അവിചാരിതമായാണ് കുട്ടികൾക്ക് സ്വർണ്ണാഭരണം ലഭിച്ചത്. ഒട്ടും വൈകാതെ തന്നെ അവർ അത് സ്കൂൾഅധികൃതരെഏൽപ്പിക്കുകയും, തുടർന്ന് യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തിതിരികെനൽകുകയുമായിരുന്നു. സ്വർണ്ണത്തിന്റെ വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിലും കുട്ടികൾ കാണിച്ച ഈ മൂല്യബോധം ഏറെ പ്രശംസനീയമാണ്.കുട്ടികളുടെ ഈ സത്യസന്ധതയെയും നന്മയെയും സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് അഭിനന്ദിച്ചു. 








വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ഇവരെ പ്രത്യേകമായി ആദരിച്ചു. മൂല്യബോധമുള്ള ഒരു പുതിയ തലമുറ വളർന്നു വരുന്നു എന്നതിന്റെ തെളിവാണ് ഇത്തരം പ്രവർത്തികളെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.