LATEST

6/recent/ticker-posts

അപ്പനും മകനും ഒരുമിച്ച് നിയമസഭയിൽ കാണുമെന്നുപി.സി. ജോർജ്

പൂഞ്ഞാർ:ഈ തെരഞ്ഞെടുപ്പിൽ എനിക്കും,പാലായിൽ മകനും എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജിന് വിജയസാധ്യതയുണ്ടെന്നും , അപ്പനും മകനും ഒരുമിച്ച് നിയമസഭയിൽ കാണുമെന്നും പി.സി ജോർജ്.





കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിനെതിരേ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് ചോദിക്കുന്നു അവർ പലതും പറഞ്ഞപ്പോൾ അരിശം തോന്നി പറഞ്ഞതാണെന്നും പരസ്യമായി ക്ഷമ പറയുകയാണെന്നും പി.സി. ജോർജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ അനായാസം വിജയിക്കുമെന്നും എല്ലാ വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടുമെന്നും പി.സി. ജോർജ് പറഞ്ഞു."




 
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണയൊക്കെ നീങ്ങി. ഞാൻ ഒരു തെറ്റും ചെയ്യുന്നവനല്ല. ആ വിഭാഗവുമായി നല്ല ബന്ധം ഉണ്ടാക്കാൻ സാധിച്ചിട്ടുമുണ്ട്. അവരും പരിപൂർണ പിന്തുണ നൽകിയിരിക്കുകയാണ്. എല്ലാ വിഭാഗത്തിന്റെ വോട്ടും ലഭിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു."