LATEST

6/recent/ticker-posts

തെരഞ്ഞെടുപ്പിൽ ഇത്തവണ താരം 'ചുവര്‍ബോട്ട്.എന്താണ് ചുവർ ബോട്ട്? അറിയാം പ്രചാരണ വിശേഷങ്ങൾ

ചുമരെഴുത്തില്ലാത്ത ഒരു തെരഞ്ഞെടുപ്പ് പ്രചരണം നമുക്ക് ചിന്തിക്കാനേ കഴില്ലല്ലോ, ഓരോ സ്ഥാനാർഥി കളും അവരുടെ പാർട്ടി അണികളും രാവ് പകലാക്കി ഒരു വിധം ബുക്ക് ചെയ്തു വെച്ച ചുമരുകളിൽ നമ്മുടെ സ്ഥാനാർഥി... നമ്മുടെ ചിഹ്നം എന്ന് വേണ്ട എല്ലാ നല്ല വാചകങ്ങൾ അത്യാവശ്യം എഴുതാനും വയ്ക്കാനും കഴിയുന്ന വരേ ഉപയോഗിച്ച് വോട്ട് അഭ്യർത്ഥന പരസ്യം ചെയ്യൽ ഭംഗിയായി ദിവസങ്ങൾ എടുത്ത് എഴുതി തീർക്കുന്ന കാഴ്ച യായിരുന്നു ഇത് വരെ കണ്ടതെങ്കിൽ ഈ ഏ.ഐ കാലത്ത് അത് അവരുടെ കുത്തകയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നമ്മുടെ ടെക്നോളജി മാമമന്മാർ.




ഇത് മാത്രം ഇനി ഏഐയേ ഒഴിവാക്കേണ്ട ല്ലോ അല്ലെ.

ഇപ്പോഴിതാ പ്രചാരണരംഗത്ത് പുതിയ താരമാകുകയാണ് ചുവരെഴുതുന്ന റോബോട്ട്. റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ ചുവരെഴുത്ത് നടത്തുന്ന 'ചുവർബോട്ട്' ഈ തെഞ്ഞെടുപ്പിലെ കൗതുകക്കാഴ്ചയാകുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായ നടൻ രമേഷ് പിഷാരടിക്ക് വേണ്ടിയാണ് കൊടുന്തിരപ്പുള്ളിയിലാണ് 'ചുവർബോട്ട്' ചുവരെഴുത്ത് നടത്തിയത്. ഇത് പിഷാരടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി.



കേരള സ്റ്റാർട്ടപ്പ് മിഷനുകീഴില്‍ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്‌ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 'ചുവർബോട്ട്' വികസിപ്പിച്ചെടുത്തത്. സിഎൻസി വാള്‍ സ്പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കല്‍ കണ്‍ട്രോള്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മലയാളത്തില്‍ ഉള്‍പ്പെടെ ഏതുഭാഷയിലും ഏതുനിറത്തിലും എഴുതും. ഏതുചിത്രങ്ങളും വരക്കും.





വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ടിന്റെ പ്രവർത്തനമെന്നും രണ്ടുമുതല്‍ മൂന്നുമീറ്റർവരെ നീളമുള്ള ചുമരില്‍ 15-20 മിനിറ്റുകൊണ്ട് ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയുമെന്നും സ്ഥാപനത്തിന്റെ സിഇഒ ഷാക്കിബ് ഗീതാഞ്ജലി പറഞ്ഞു. ഒരു ടെക്‌നീഷ്യനും ഡിസൈനറുമടക്കം രണ്ട് ജീവനക്കാരാണ് റോബോട്ട് പ്രവർത്തിപ്പിക്കാനുണ്ടാവുക. വൈറലായതോടെ നിരവധി സ്ഥാനാർഥികള്‍ തന്നെ സമീപിച്ചതായും ഷാക്കിബ് മാധ്യമ ങ്ങളോട് പറയുന്നു.







എഐ അടക്കമുള്ള സാങ്കേതികവിദ്യകളും റീല്‍സുമെല്ലാം ഉപയോഗിച്ചുള്ള ഹൈടെക് പ്രചാരണമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കൊഴുപ്പിക്കുന്നത്. ഭൂരിഭാഗം സ്ഥാനാർഥികളും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാരെയും പ്രത്യേക പിആർ ടീമിനെയുമൊക്കെയാണ് ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സ്ഥാനാർഥികളുടെ നടപ്പും എടുപ്പും ചിരിയും കളിയും വോട്ടഭ്യർഥനയുമെല്ലാം റീലുകളാക്കി വ്യാപകമാക്കി പ്രചരിപ്പിക്കുന്നുണ്ട്. മണ്ഡലത്തിലെ വികസനങ്ങളും നേട്ടങ്ങളുമെല്ലാം റിലുകളുടെ വിഷയമാകുന്നുണ്ട്.






സാമൂഹിക മാധ്യമങ്ങളിലൂടെ ജനമനസ്സുകളിലേക്കെത്താനുള്ള ഒരു വഴിയും ആരും വിട്ടുകളയുന്നില്ല. പ്രചാരണത്തിന് അധികം സമയമില്ലാത്തതിനാല്‍ ഇത് ഏറെ പ്രയോജനം ചെയ്യുന്നുണ്ടെന്നും സ്ഥാനാർഥികള്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുവരെ ഇതിനായി പ്രഫഷണല്‍ ടീമുകളെ ഇറക്കിയവരുണ്ട്. സ്ക്രിപ്റ്റ്, കാമറ, എഡിറ്റിങ്, ഫോട്ടോ എന്നിവക്കെല്ലാമായി പത്തും പന്ത്രണ്ടും പേരുള്ള ടീമിന് എട്ടും പത്തും ലക്ഷം രൂപയൊക്കെയാണ് പ്രതിഫലമായി നല്‍കുന്നത്. വാട്സാപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊക്കെ ദിവസവും ഏറ്റവും കുറഞ്ഞത് 20 റീലുകളെങ്കിലും ഓരോരുത്തരുടേതുമായി ഇറങ്ങുന്നുണ്ട്.







സാമൂഹിക മാധ്യമങ്ങള്‍ക്ക് പണം നല്‍കി, മേഖല തിരിച്ചും പ്രായം തിരിച്ചുമൊക്കെ ഈ റീലുകള്‍ ധാരാളമായി പ്രചരിപ്പിച്ച്‌ ലൈക്കും ഷെയറും കൂട്ടാനായി പെയ്ഡ് പ്രമോഷനും നടത്തുന്നുണ്ട്. ഓരോ മണ്ഡലത്തിലെയും ഭൂരിഭാഗം വോട്ടർമാരുടെയും ഫോണ്‍ നമ്പരുകള്‍ ശേഖരിച്ച്‌ അവയിലേക്ക് മെസേജുകളും വിഡിയോകളും അയക്കലാണ് പിആർ ഏജൻസികളുടെ മറ്റൊരു ജോലി. ഓരോരുത്തരെയും നേരിട്ട് വിളിക്കാനും ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർഥികളുടെ വിജയമുറപ്പിക്കാനായി സർവേകളും തകൃതിയായി നടക്കുന്നുണ്ട്.