LATEST

6/recent/ticker-posts

നാട്ടിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി; കാലാവധി ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി

തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അനുമതിയുടെ കാലാവധി ഒരു വർഷത്തേയ്ക്കു കൂടി നീട്ടി ഉത്തരവിറക്കി.






കാട്ടില്‍നിന്നു നാട്ടിലും നഗരത്തിലും ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള കാലാവധിയാണ് ഒരുവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചത്. ഉത്തരവ് കാലാവധി മേയ് 27ന് അവസാനിക്കാനിരിക്കേയാണ് വീണ്ടും നീട്ടിയത്.








നിലവിലെ ഉത്തരവു പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാർഡനില്‍ നിക്ഷിപ്തമായ വെടിവയ്ക്കാനുള്ള അധികാരം ഓണററി വൈല്‍ഡ് ലൈഫ് വാർഡൻ അല്ലെങ്കില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ അല്ലെങ്കില്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലെ ബന്ധപ്പെട്ടവർ എന്നിവർക്ക് ചുമതല നല്‍കാം.







നിബന്ധനകള്‍ പാലിച്ച്‌ ഇല്ലായ്മ ചെയ്യുന്ന കാട്ടുപന്നികളെ സംബന്ധിച്ച്‌ ഓരോമാസവും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ അടുത്തുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസറെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Post a Comment

0 Comments