LATEST

6/recent/ticker-posts

ഇറാൻ തിരിച്ചടി,ഇസ്രായേലില്‍ പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറ് കടന്നുനിരവധി കെട്ടിടങ്ങൾ തകർന്നു"

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇന്നലെ തെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതോടെ രൂക്ഷമായ പോരാട്ടത്തിനാണ് ഇരു രാജ്യങ്ങളും"
 പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെ ഇസ്രായേലിന് കനത്ത തിരിച്ചടിയുമായി ഇറാന്‍. ഇന്നലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇസ്രായേലില്‍ പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറായി. പരിക്കേറ്റ 456 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രായേലി ആംബുലന്‍സ് വിഭാഗം അറിയിച്ചു. പിന്നാലെ തെഹ്‌റാന്‍ വിമാനത്താവളം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. ഏഴിടങ്ങളില്‍ ആക്രമണം തുടരുന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി."