Sunday, March 1, 2026

ഭാര്യ മുസ്‌ലിം ലീഗിൽ ചേർന്നു; പിന്നാലെ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ബിജെപിയി,ൽ."

അഞ്ചൽ: സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായിരുന്ന എൻ. ചന്ദ്രബാബു ബിജെപിയിൽ ചേർന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സുജ ചന്ദ്രബാബു ഒരു മാസം മുൻപ് മുസ്‌ലിം ലീഗിൽ ചേർന്നതിന് പിന്നാലെയാണിത്.

മുപ്പത് വർഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് സുജ ചന്ദ്രബാബു കഴിഞ്ഞ മാസം മുസ്‌ലിം ലീഗിൽ ചേർന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സുജയുടെ മാറ്റം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവായ എൻ. ചന്ദ്രബാബു ബിജെപിയിൽ എത്തിയത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇവർ പ്രതിനിധീകരിച്ച കുരുവിക്കോണം, പാറവിള വാർഡുകളിൽ ബിജെപി വിജയിച്ചിരുന്നു. ഇരുവരുടെയും പ്രവർത്തനത്തിലെ പോരായ്മയാണ് പാർട്ടിക്ക് തിരിച്ചടിയായതെന്ന് സി.പി.എം ജില്ലാ, ഏരിയ ഘടകങ്ങളിൽ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പാർട്ടി വിടാൻ തീരുമാനിച്ചത്
 

ഗൾഫ് സംഘർഷം ;ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഉപജീവനമാർഗം

ദുബായ് ∙ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലും ജീവിതവും നൽകി, സുരക്ഷിതത്വത്തിന്റെ പര്യായമായി നിലകൊള്ളുന്ന യു...