വോട്ട് വേണ്ട എന്ന വി.ഡി സതീശന്റെ നിലപാട് പുതിയത് അല്ലെന്ന് SDPI സംസ്ഥാന അദ്ധ്യക്ഷൻ CPA ലത്തീഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ SDPI യുമായി ധാരണ ആയ ശേഷം പിന്തുണ തള്ളിക്കളഞ്ഞിരുന്നു.
വി.ഡി സതീശന്റെ നിലപാട് ബിജെപിക്ക് ഗുണമാകും. വി.ഡി സതീശന്റെ നിലപാട് കോണ്‍ഗ്രസിന്റെ പോളിസി ആണോ എന്നും അദ്ദേഹം ചോദിച്ചു.
കെ.സി വേണുഗോപാല്‍ SDPI വോട്ട് സ്വീകരിക്കും എന്ന് പറയുന്നു. കെ. സി വേണുഗോപാലിനെക്കാള്‍ മുകളില്‍ ആണോ വി.ഡി സതീശൻ. മഞ്ചേശ്വരത്തെ SDPI സ്ഥാനാർഥിത്വം പിൻവലിച്ചത് പൊതു സമൂഹത്തിന്റെ, സമുദായിക, രാഷ്ട്രീയ നേതൃത്വത്തിന്റെ ആവശ്യം മൂലം. വി.ഡി സതീശൻ കോണ്‍ഗ്രസിന്റ വോട്ട് കുറക്കാൻ ശ്രമിക്കുന്നു.
UDFലെ മറ്റ് ഘടക കക്ഷികളും SDPI വോട്ട് സംബന്ധിച്ച് നിലപാട് പറയണം. SDPI വോട്ട് വേണോ എന്ന് പറയണം.മഞ്ചേശ്വരത്തെ SDPI സ്ഥാനാർഥിയെ പിൻവലിക്കണം എന്ന് പറഞ്ഞ മത-സാമുദായിക-രാഷ്ട്രീയ നേതൃത്വത്തിന് വി.ഡി സതീശന്റെ നിലപാടില്‍ എന്താണ് അഭിപ്രായം എന്ന് അറിയാൻ ആഗ്രഹം ഉണ്ടെന്നും അദ്ദേഹം ചോദിച്ചു.
SDPI ഒരു സീറ്റില്‍ മാത്രമേ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളൂ, നേമത്ത്. മഞ്ചേശ്വരത്ത് നിലപാട് എടുത്തിട്ടില്ല. SDPI വോട്ട് സ്വീകരിക്കുന്നതില്‍ LDF ല്‍ ഭിന്നാഭിപ്രായം ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. SDPI വോട്ട് വേണ്ട എന്ന് പറയുന്നത് അശ്ലീലം.
നേമത്ത് എല്‍ഡിഫിന് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വകുപ്പ് പരാജയം. സിപിഐയും അത് പറഞ്ഞിട്ടുണ്ട്. പക്ഷെ അവർ മുന്നണി മാറിയിട്ടില്ല. മഞ്ചേശ്വരത്ത് UDF ന് പിന്തുണ നല്‍കണമെങ്കില്‍ വി.ഡി സതീശൻ നിലപാട് മാറ്റണം. പരസ്യമായി പറഞ്ഞില്ലെങ്കിലും SDPI യോട് എങ്കിലും പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അവർ അവകാശപ്പെടുന്നു.യുഡിഎഫ് വന്നാല്‍ സതീശൻ വരില്ലെന്ന് കോണ്‍ഗ്രസുകാർ പറയുന്നു. കെ സി മുഖ്യമന്ത്രി ആവാതിരിക്കാൻ യുഡിഎഫിന് ചുരുങ്ങിയ ഭൂരിപക്ഷം പാടുള്ളു എന്നാണ് സതീശൻ കരുതുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല എന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ലത്തീഫ് കൂട്ടിച്ചേർത്തു