കോഴിക്കോട് : സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തി തുറന്ന് മോഷണം. സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ഡോക്ടര്‍ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ നിന്നാണ് 21 പവന്‍ സ്വര്‍ണം കവര്‍ന്നത്.ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
വിനോദ് ഭട്ടതിരിയും ഭാര്യയും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി രാവിലെ വീട്ടില്‍ നിന്ന് പോയതായിരുന്നു. വൈകിട്ട് തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാകുന്നത്. വാതില്‍ കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മുകളിലത്തെ നിലയില്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ആണ് മോഷ്ടിച്ചിരിക്കുന്നത്. മറ്റ് സാധനങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ല. പോലിസ് സംഭവ സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.