LATEST

6/recent/ticker-posts

പുതുപ്പാടിയിൽ പ്രവാസി യുടെ അടച്ചിട്ട വീട്ടിൽ മോഷണം; ആഭരണങ്ങളും 20,000 രൂപയും നഷ്ടപ്പെട്ടു

താമരശ്ശേരി :പ്രവാസി യുടെ അടച്ചിട്ട വീട്ടിൽ മോഷണം, ആഭരണങ്ങളും 20,000 രൂപയും നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം.വെസ്റ്റ്പുതുപ്പാടി തുമ്പോപറമ്പിൽ ടി.പി സലീമിന്റെ അടച്ചിട്ട വീട്ടിൽ ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്.


 വീട്ടുകാർ വിദേശത്തായതിനാൽ വീട് അടച്ചിട്ടതായിരുന്നു.ഇന്ന് രാവിലെ വീട് തുറന്നിട്ട നിലയിൽ കണ്ടപ്പോഴാണ് ബന്ധുക്കൾ എത്തി വീട്ടിൽ പരിശോധന നടത്തിയത്.വീടിന്റെ എല്ലാ മുറികളിലും അലമാരകൾ കുത്തി തുറക്കുകയും മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലുമാണ്.

വീട്ടിൽ നിന്നും കുഞ്ഞുമക്കളുടെ ചെറിയ ആഭരണങ്ങളും 20,000 രൂപ, രണ്ട് മൊബൈൽ ഫോൺ, വിദേശത്ത് നിന്നും കൊണ്ടുവന്ന എട്ട് വാച്ചുകളും നഷ്ടമായിട്ടുണ്ട്. സ്വർണത്തിൻ്റെ തൂക്കം വീട്ടുകാർ എത്തിയാലെ വ്യക്തമാവുകയുള്ളൂ.



 സിസിടിവി പരിശോധിച്ചപ്പോൾ വെള്ള വസ്ത്രം ധരിച്ച് ഹെൽമറ്റ് വെച്ച ഒരാൾ വരുന്നതും പോകുന്നതും വാതിൽ പൊളിക്കുന്നതും 
ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ വ്യക്തമായിട്ടില്ല.







 വീടിന്റെ എല്ലാ മുറികളിലും അലമാരകൾ കുത്തി തുറക്കുകയും മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലുമാണ്.






വീട്ടിൽ നിന്നും കുഞ്ഞുമക്കളുടെ ചെറിയ ആഭരണങ്ങളും 20,000 രൂപ, രണ്ട് മൊബൈൽ ഫോൺ, വിദേശത്ത് നിന്നും കൊണ്ടുവന്ന എട്ട് വാച്ചുകളും നഷ്ടമായിട്ടുണ്ട്. എത്ര സ്വർണം നഷ്ടമായി എന്ന് വീട്ടുകാർ എത്തിയാലെ വ്യക്തമാവുകയുള്ളൂ.







 സലീമിൻ്റെ ബന്ധുക്കളുടെ പരാതിയിൽ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി സിസിടിവി ഉൾപ്പെടെ പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു