ന്യൂഡൽഹി :മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ കൂട്ടത്തോടെ മെറ്റ നീക്കം ചെയ്തു. ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. 2024 മാര്‍ച്ച് മുതല്‍ 2025 ജൂണ്‍ വരെ 1400 പോസ്റ്റുകളാണ് മെറ്റ നീക്കം ചെയ്തത്. മുന്നറിയിപ്പില്ലാതെ പോസ്റ്റുകള്‍ തടയുന്നത് ഒളിച്ചോട്ടമെന്നാണ് ഉപഭോക്താക്കളുടെ വിമര്‍ശനം.
കേന്ദ്ര സര്‍ക്കാന്‍ നയങ്ങളെ വിമര്‍ശിക്കുന്ന സാമൂഹ്യ മാധ്യമ ഉള്ളടക്കങ്ങള്‍ക്ക് തടയിടാനാണ് പുതിയ നീക്കം. യുജിസി ചട്ടങ്ങളിലെ കേന്ദ്ര നിലപാടില്‍ പ്രതിഷേധം വ്യാപകമായതോടെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് കേന്ദ്ര ഐ ടി മന്ത്രാലയം പൂട്ടിട്ടു. മന്ത്രാലത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം, എക്സ്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തു.