LATEST

6/recent/ticker-posts

ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയും സമീപിക്കണമെന്ന് കാന്തപുരം"

കോട്ടക്കൽ:സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടതെന്നും, വാക്കുകൊണ്ടും പ്രവർത്തനങ്ങള്‍കൊണ്ടും ഇതിന് വിഘാതമാകുന്ന ഇടപെടല്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും കാന്തപുരം .ക്രിയാത്മകമായ ഐക്യചർച്ചകള്‍ക്ക് തങ്ങൾ ഇനിയും സന്നദ്ധമാണ്. സ്ഥാപിത ലക്ഷ്യങ്ങള്‍ക്കായി ഐക്യചർച്ചക്ക് തയ്യാറാണെന്നും കാന്തപുരം പറഞ്ഞു."സമൂഹത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും പുരോഗതിക്കും ഐക്യത്തോടെ നിൽക്കേണ്ടത് അനിവാര്യമാണെന്ന് കാന്തപുരം  വിഭാഗം  കോട്ടക്കലില്‍ ചേര്‍ന്ന   സമസ്തയുടെ നൂറാം വാർഷിക സെന്റനറി വിളംബര സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം ഇ.കെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ ഘർവാപസി പ്രയോഗത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

സുന്നി സംഘടനകളുടെ ഐക്യം ആഹ്വാനം ചെയ്തായിരുന്നു നൂറാം വാർഷിക മഹാസമ്മേളനം കാസർകോട് സമാപിച്ചത്."