കോട്ടക്കൽ:സമൂഹത്തെ സാംസ്‌കാരികമായി സമുദ്ധരിച്ച സമസ്തയുടെ ധന്യതയാർന്ന നൂറ് പ്രകാശ വർഷങ്ങളുടെ നിറവില്‍ കോട്ടക്കലില്‍ ഇന്ന് അത്യുജ്ജ്വല വിളംബര സമ്മേളനം
കർമവീഥിയില്‍ കൃത്യതയാർന്ന പ്രവർത്തനങ്ങളിലൂടെ ആദർശപ്രസ്ഥാനത്തിന് നെടുനായകത്വം വഹിക്കുന്ന പണ്ഡിതസഭയുടെ പ്രഖ്യാപനങ്ങള്‍ക്ക് കാതോർക്കാൻ ബഹ്‌റുല്‍ ഉലൂം നഗരിയിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തി. നൂറ്റാണ്ടിന്റെ ധാർമിക സമരഭൂമിയില്‍ ആദർശം പണയം വെക്കാതെ അചഞ്ചലമായി മുന്നേറിയതിന്റെ കരുത്തോടെയാണ് നൂറാം വാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം ഇന്ന് നടക്കുന്നത്. സമസ്തയുടെ വൈജ്ഞാനികവും ധാർമികവുമായ മുന്നേറ്റത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്ന മഹാവിളംബരമാകുമത്