LATEST

6/recent/ticker-posts

വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതരാണ്. അതിനാല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക

ന്യൂഡല്‍ഹി: വിവാഹപൂർവ്വ ലൈംഗിക ബന്ധത്തെക്കുറിച്ച്‌ സുപ്രീംകോടതി നടത്തിയ പരാമര്ശം ശ്രദ്ധ നേടുന്നു.വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതരാണെന്നും അതിനാല്‍ ശാരീരിക ബന്ധത്തില്‍ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നുമാണ് കോടതി നിരീക്ഷിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ബിവി നാഗരത്നയുടെ ഈ പരാമർശം. വിവാഹത്തിന് മുമ്ബ് ആരെയും അന്ധമായി വിശ്വസിക്കരുത്. അപരിചിതരുമായി ഇടപെടുമ്ബോള്‍ അങ്ങേയറ്റം ജാഗ്രത പാലിക്കണം.

ഇത്തരം കാര്യങ്ങള്‍ പഴയ രീതികളായി തോന്നാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അവയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും കോടതി പറഞ്ഞു. കർശനമായ ജീവിത സാഹചര്യങ്ങളില്‍ വളരുന്നവർ ഇത്തരം ബന്ധങ്ങളിലേക്ക് പോകില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

ഡല്‍ഹിയിലും ദുബായിലും വെച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാല്‍, ഇത് കേവലം വിചാരണയിലൂടെ മാത്രം പരിഹരിക്കേണ്ട ഒന്നല്ലെന്നും മധ്യസ്ഥതയിലൂടെ പ്രശ്നം തീർക്കാൻ ശ്രമിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട ശേഷം ശാരീരിക ബന്ധത്തില്‍ ഏർപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള ശാരീരികബന്ധത്തിനെതിരെയുള്ള ഈ പരാമർശത്തിനെതിരെ ചർച്ചകളും ഉയരുന്നുണ്ട്.