Monday, February 9, 2026

മുസ്‌ലിംകൾക്കെതിരായ 'പോയിന്റ് ബ്ലാങ്ക് വെടിവെപ്പ്': ഹിമന്തയ്ക്കെതിരെ പൊലീസിൽ പരാതി നൽകി ഉവൈസി

ഹൈദരാബാദ്: മുസ്‌ലിംകൾക്കെതിരെ പ്രതീകാത്മകമായി പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കുന്ന വീഡിയോ പങ്കുവച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ പരാതി നൽകി എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി എംപി. ഹൈദരാബാദ് പൊലീസിനാണ് ഉവൈസി പരാതി നൽകിയത്. വീഡിയോ അക്രമോത്സുകവും പ്രകോപനപരവുമാണെന്നും ഹിമന്തയ്ക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു."
 നിർഭാഗ്യവശാൽ, വംശഹത്യാപരമായ വിദ്വേഷ പ്രസംഗം ഇന്ന് സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്ന് ഉവൈസി പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പൊതുപരിപാടികളിലൂടെയും ഹിമന്ത ശർമ മുസ്‌ലിംകൾക്കെതിരെ വർഷങ്ങളായി നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തിവരികയാണെന്ന് പരാതിയിൽ പറയുന്നു. അത്തരം നിരവധി വിദ്വേഷ പ്രസം​ഗങ്ങൾ ഇപ്പോഴും സോഷ്യൽമീഡിയകളിൽ കാണാം.
മുസ്‌ലിംകളുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാനും ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ഇടയിൽ ശത്രുതയും വിദ്വേഷവും വളർത്താനുമുള്ള വ്യക്തവും ബോധപൂർവവുമായ ഉദ്ദേശ്യത്തോടെ, മുഖ്യമന്ത്രി മനഃപൂർവം വിദ്വേഷ പ്രസംഗങ്ങൾ കടുപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം പരാമർശങ്ങൾ ദേശീയോദ്ഗ്രഥനത്തിന് ദോഷകരവും സാമുദായിക ഐക്യം തകർക്കുന്നതുമാണെന്ന് ഹിമന്തയ്ക്ക് കൃത്യമായി അറിയാമാമെന്നും ഉവൈസി വിശദമാക്കി."
 

ബെംഗളൂരുവിൽ നിയന്ത്രണം വിട്ട് കാർ ബൈക്കിലും ട്രക്കിലും ഇടിച്ച് മലയാളി കളടക്കം 7 മരണം

ബെംഗളൂരു: ഹൊസ്‌കോട്ട്-ദാബസ്‌പേട്ട് ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ 2 പേർ മലയാളികളാണ്. ബെംഗളൂരു കൊത്തനൂ...