Monday, February 9, 2026

റേഷൻ വ്യാപാരിയെ കിണറിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോടഞ്ചേരി: റേഷൻ വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മൈക്കാവ് ആനിക്കോട് പുന്നക്കൊമ്പിൽ പൗലോസ് (72) നെയാണ് ഇന്നു രാവിലെ വീട്ടുമുറ്റത്തെ കിണറ്റിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൈക്കാവിൽ റേഷൻ ഷോപ്പ് നടത്തി വരികയായിരുന്നു. മൂന്നു മാസം മുമ്പ് ഇയാളുടെ മകൻ ഷിബു അർബുദം ബാധിച്ച് മരിച്ചിരുന്നു. ഭാര്യ ലീലാമ്മ. മകൾ: ഷിബി (ഇസ്രായേൽ). ആളെ മുറിയിൽ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ് കിണറ്റിൽ കണ്ടെത്തിയത്.

ബെംഗളൂരുവിൽ നിയന്ത്രണം വിട്ട് കാർ ബൈക്കിലും ട്രക്കിലും ഇടിച്ച് മലയാളി കളടക്കം 7 മരണം

ബെംഗളൂരു: ഹൊസ്‌കോട്ട്-ദാബസ്‌പേട്ട് ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ 2 പേർ മലയാളികളാണ്. ബെംഗളൂരു കൊത്തനൂ...