Friday, February 27, 2026

കോഴിക്കോട് നല്ലളത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാറിടിച്ച് കയറി; നാല് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് മ.   രണം. നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 

രാമനാട്ടുകര പരിയാപുരത്ത് ദിനിൽ, ഫറൂഖ് കോളേജ് തളിപ്പറമ്പിൽ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരാണ് മരി.     ച്ചത്. പന്തീരങ്കാവ് സ്വദേശി ദിജിൻ ആണ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലുള്ളത്

മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ എസ്ഡിപിഐയും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയില്‍ എസ്ഡിപിഐയും. മുന്നണിയില്‍ പ്രവേശിച്ച എസ്ഡിപിഐക്ക് ഒരു സീറ്റ് നല്‍...