Friday, February 27, 2026

കുടവയറന്മാരുടെ എണ്ണത്തിലും നമ്പര്‍ വണ്‍'കേരളം

പത്തില്‍ ആറ്  പേർക്ക് കുടവയർ 




ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുടവയറുള്ളവർ താമസിക്കുന്നത് കേരളത്തിലാണെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചും ഇന്ത്യ ഡയബെറ്റിസും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നു.

പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പഠനത്തിനൊടുവില്‍ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം കേരളത്തിലെ 58.02 ശതമാനം ആളുകള്‍ക്കും കുടവയറുണ്ട്. അതായത് പത്തില്‍ ആറ് മലയാളികളും ഈ ഗണത്തില്‍പ്പെടുന്നു.

അമിതവണ്ണത്തിലും കേരളം പിന്നിലല്ല

അമിതവണ്ണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. കേരളത്തിലെ 43.6 ശതമാനം ആളുകള്‍ അമിതവണ്ണമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പാർലമെന്റില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. 45.9 ശതമാനവുമായി പുതുച്ചേരി മാത്രമാണ് ഈ പട്ടികയില്‍ കേരളത്തിന് മുന്നിലുള്ളത്.

ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയർന്ന നിരക്കാണ് കേരളത്തിലേത് എന്നത് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. ഇന്ത്യയിലെ കുടവയറിന്റെ ദേശീയ ശരാശരി 39.5 ശതമാനവും അമിതവണ്ണത്തിന്റേത് 28.6 ശതമാനവുമാണ്.

കുടവയർ അളക്കുന്നത് എങ്ങനെ?

പഠന റിപ്പോർട്ട് പ്രകാരം കുടവയർ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ താഴെ പറയുന്നവയാണ്.

പുരുഷന്മാർ: അരക്കെട്ടിന്റെ ചുറ്റളവ് 90 സെന്റിമീറ്ററില്‍ (35 ഇഞ്ച്) കൂടുതല്‍.

സ്ത്രീകള്‍: അരക്കെട്ടിന്റെ ചുറ്റളവ് 80 സെന്റിമീറ്ററില്‍ (31 ഇഞ്ച്) കൂടുതല്‍.

വിവാഹിതരായ ദമ്പതികളുടെ ഇടയിലെ അമിതവണ്ണത്തിന്റെ കാര്യത്തിലും കേരളം ഏറെ മുന്നിലാണ്. സംസ്ഥാനത്തെ വിവാഹിതരില്‍ 51.3 ശതമാനം പേരും അമിതവണ്ണമുള്ളവരാണ്.

വില്ലനാകുന്നത് മാറുന്ന ജീവിതശൈലി

അനാരോഗ്യകരമായ ഭക്ഷണരീതികള്‍, കഠിനമായ വ്യായാമത്തിന്റെ കുറവ്, മണിക്കൂറുകളോളം ഇരുന്നുള്ള ജോലി എന്നിവയാണ് മലയാളികളെ ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വെറുമൊരു ശാരീരിക മാറ്റം എന്നതിലുപരി, അമിതവണ്ണത്തെ ഗൗരവകരമായ ഒരു രോഗാവസ്ഥയായാണ് ആധുനിക വൈദ്യശാസ്ത്രം കാണുന്നത്. ഭാവിയില്‍ പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഉയർന്ന രക്തസമ്മർദ്ദം എന്നിവ വർധിക്കാൻ ഇത് കാരണമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു.

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ എസ്ഡിപിഐയും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയില്‍ എസ്ഡിപിഐയും. മുന്നണിയില്‍ പ്രവേശിച്ച എസ്ഡിപിഐക്ക് ഒരു സീറ്റ് നല്‍...