മാവേലിക്കരയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മ.  രിച്ചു. ചെന്നിത്തല സ്വദേശി പ്രദീപാണ്  മരി.   ച്ചത്. പത്തനംതിട്ടയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന ബസിലെ ഡ്രൈവര്‍ക്കാണ് ഹൃദയാഘാതമുണ്ടായത്. ഡ്രൈവര്‍ ബോധരഹിതനായതിനെത്തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരന്‍റെ സമയോചിത ഇടപെടലിലാണ് വന്‍ അപകടം ഒഴിവായത്. യാത്രക്കാരന്‍ സ്റ്റിയറിങ് നിയന്ത്രണം ഏറ്റെടുക്കുകയും ബസ് റോഡരികിലെ കടയുടെ ബോര്‍ഡിലേക്കും മതിലിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു."
  ഇന്ന് രാവിലെയാണ് സംഭവം നടന്നത്."